Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Nov 2025 17:53 IST
Share News :
ചാവക്കാട്:യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് രണ്ടുവർഷം 6 മാസം 15 ദിവസം തടവ് ശിക്ഷ.വലപ്പാട് കോടൻ വളവിൽ താമസിക്കുന്ന തൈവളപ്പിൽ മോഹൻദാസ് മകൻ സുമോദിനെ(36)വെട്ടുകത്തികൊണ്ട് വെട്ടികൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് പ്രതിയായ നാട്ടിക പള്ളം ബീച്ചിലുള്ള കണ്ണംപറമ്പിൽ വീട്ടിൽ ശാന്തകുമാർ മകൻ രമേഷ് എന്ന കരിപ്പായി(37)നെയാണ് ചാവക്കാട് അസിസ്റ്റൻറ് സെഷൻസ് കോടതി വിവിധ വകുപ്പുകളിലായി രണ്ടുവർഷം 6 മാസം 15 ദിവസം തടവിന് ശിക്ഷിച്ചത്. 2020 ആഗസ്റ്റ് 28-ന് രാത്രി 8.30 മണിക്കായിരുന്നു കേസിനാസ്പദമായ സംഭവം.പള്ളം ബീച്ചിലുള്ള മാമൻറെ വീട്ടിലേക്ക് റോഡിലൂടെ നടന്ന് പോകുകയായിരുന്ന സുമോദിനോട് പ്രതി രമേഷ് കള്ളുകുടിക്കുവാൻ കാശ് ചോദിക്കുകയും,കൊടുക്കാത്തതിലൂള്ള വിരോധത്താൽ സുമോദിനെ പ്രതി തടഞ്ഞുനിർത്തി ചവിട്ടി വീഴ്ത്തുകയും തുടർന്ന് അരയിൽ നിന്ന് വെട്ടുകത്തിയെടുത്ത് സുമോദിനെ മാരകമായി വെട്ടി പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.ബഹളം കേട്ട് ആളുകൾ ഓടികൂടിയപ്പോൾ പ്രതി അവിടെ നിന്നും ഓടിപ്പോയി.തുടർന്ന് ഗുരുതരമായി പരിക്കേറ്റ സുമോദിനെ നാട്ടുകാർ ചികിത്സയ്ക്കായി ആദ്യം വലപ്പാട് മാകെയർ ആശുപത്രിയിലേക്കും തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.കള്ളുകുടിക്കാൻ കാശ് ചോദിച്ചപ്പോൾ കൊടുക്കാത്തതാണ് ആക്രമത്തിന് കാരണം.നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും,കാപ്പ നിയമം ലംഘിച്ചതിൽ തടവിൽ കഴിഞ്ഞുവരുന്നയാളും,വലപ്പാട് പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ പെട്ടയാളുമാണ് രമേഷ്.പ്രോസിക്യൂഷൻ ഭാഗത്തുനിന്നും ആകെ 8 സാക്ഷികളെ വിസ്തരിക്കുകയും 12 രേഖകളും തൊണ്ടിമുതലകളും തെളിവായി ഹാജരാക്കി.വലപ്പാട് പോലീസ് സ്റ്റേഷൻ ഗ്രേഡ് എഎസ്ഐ ആയിരുന്ന വി.എസ്.ജയൻ മൊഴിയെടുത്ത് എസ്ഐ ആയിരുന്ന വി.പി.അരിസ്റ്റോട്ടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു.തുടർന്ന് കേസന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു.പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കറ്റ് കെ.ആർ.രജിത്കുമാർ ഹാജരായി.കോർട്ട് ലൈസൻ ഓഫീസർ ആയ അസിസ്റ്റൻറ് എസ്ഐ പി .ജെ.സാജൻ പ്രോസിക്യൂഷനെ സഹായിച്ചു.
Follow us on :
Tags:
More in Related News
Please select your location.