Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Jan 2025 23:49 IST
Share News :
വൈക്കം: സ്ഥാപന ഡയറക്ടറെ ഭീഷണിപ്പെടുത്തി 30 ലക്ഷം രൂപയോളം തട്ടിയെടുത്ത സംഭവത്തിൽ ബാംഗ്ലൂരിൽ താമസക്കാരിയായ മലയാളി യുവതിയെയും കാമുകനെയും വൈക്കം പോലിസ് അറസ്റ്റ് ചെയ്തു.ബാംഗ്ലൂരിൽ സ്ഥിരതാമസക്കാരിയായ സ്നേഹ (25), ഇവരുടെ കാമുകനും ബാംഗ്ലൂർ സ്വദേശിയുമായ സാരഥി (28) എന്നിവരാണ് പിടിയിലായത്. വൈക്കത്തുള്ള സ്ഥാപനത്തിലെ ജോലി ഒഴിവ് സംബന്ധിച്ച് നൽകിയ പരസ്യത്തിൽ ഡയറക്ടറുമായി യുവതി അടുപ്പത്തിലാക്കുകയും പിന്നീട് ഫോണിലൂടെയും വീഡിയോ കേൾവഴിയും നിരന്തരം ബന്ധപ്പെട്ട് വീട്ടുകാരുടെ ചികിത്സയുടെ ആവശ്യം പറഞ്ഞ് പലപ്പോഴായി 30 ലക്ഷം രൂപയോളം വാങ്ങുകയുമായിരുന്നു.
ഇതിനിടെ സ്വകാര്യ സൗഹൃദ സംഭാഷണം റെകോഡ് ചെയ്ത് യുവതി കഴിഞ്ഞ ദിവസം അടിയന്തിരമായി 10 ലക്ഷം രൂപ ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു.
തുടർന്ന് സ്ഥാപന ഡയറക്ടർ പോലീസിൽ പരാതി നൽകുകയായിരുന്നു. ബുധനാഴ്ച പണം വാങ്ങൻ എത്തിയ ഇവരെ പോലീസ് പിടികൂടുകയായിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കി.
Follow us on :
Tags:
More in Related News
Please select your location.