Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വനിതാ ഡോക്ടറേയും പ്രതിചേര്‍ത്തു.

16 Sep 2024 15:25 IST

R mohandas

Share News :


കൊല്ലത്ത് കാര്‍ ഇടിച്ച് റോഡില്‍ വീണ യുവതിയുടെ ശരീരത്തിലൂടെ തന്നെ വാഹനമെടുത്ത് മുന്നോട്ടുപോയി രക്ഷപ്പെട്ട കേസില്‍ കാറിലുണ്ടായിരുന്ന വനിതാ ഡോക്ടറേയും പ്രതിചേര്‍ത്തു. ഡോക്ടര്‍ ശ്രീക്കുട്ടിയെയാണ് പ്രതി ചേര്‍ത്തത്. ഇവര്‍ക്കെതിരെ പ്രേരണാക്കുറ്റമാണ് ചുമത്തുക. അപകടത്തിന്റെ വ്യാപ്തി മനസിലാക്കിയിട്ടും ഡോ ശ്രീക്കുട്ടി പ്രാഥമിക ശുശ്രൂഷ നല്‍കിയില്ല എന്നതുള്‍പ്പെടെ പൊലീസ് കോടതിയില്‍ ചൂണ്ടിക്കാട്ടും. വാഹനം ഓടിച്ചിപരുന്ന അജ്മലിനെതിരെ ജാമ്യമില്ലാത്ത വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇയാള്‍ക്കെതിരെ മനപൂര്‍വമായ നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്. അപകടമുണ്ടാക്കിയ വാഹനത്തിലുണ്ടായിരുന്ന വനിതാ ഡോക്ടറെ കൊല്ലത്തെ വലിയത്ത് ആശുപത്രി മാനേജ്‌മെന്റ് 

പുറത്താക്കി.

Follow us on :

More in Related News