Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Dec 2024 18:47 IST
Share News :
ചാലക്കുടി:
മലയാളത്തിൻ്റെ മഹാ എഴുത്തുക്കാരൻഎം.ടി. വാസുദേവൻ നായരുടെസ്മരണക്കായ്
വായനാ വണ്ടി സ്കൂളിന്
സമർപ്പിച്ചു.7 ദിവസമായ് ഗവ: ഈസ്റ്റ് ഹൈസ്കൂളിൽ നടന്ന , വി.ആർ.പുരം ഗവ:ഹയർ സെക്കൻ്ററി സ്കൂളിലെ
NSS യൂണിറ്റിൻ്റെ സപ്തദിന ക്യാമ്പിൽ പുസ്തക പയറ്റ് പ്രൊജക്ടിന്റെ ഭാഗമായി ആണ് വിദ്യാർത്ഥികൾ വായന വണ്ടി ഒരുക്കി സ്കൂളിന് സമർപ്പിച്ചത്.
ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥി കൂടിയായ കലാഭവൻ മണി
വർഷങ്ങൾക്ക് മുമ്പ് വിദ്യാലയത്തിന് സമർപ്പിച്ചതാണ് ഈ വാഹനം.
വാഹനത്തിൻ്റെ തുടർ ചിലവുകൾ PTA കമ്മിറ്റി തന്നെ കണ്ടെത്തണമെന്നാണ് സർക്കാർ നിർദ്ദേശം.തുടക്കത്തിൽ ഇതിനാവശ്യമായ ചിലവുകൾനഗരസഭ ഫണ്ട് ഉപയോഗിച്ച് നടത്തിയിരുന്നുവെങ്കിലും, ഇത് ഓഡിറ്റ് വിഭാഗം തടഞ്ഞിരുന്നു.തുടർന്ന് PTA നേരിട്ട് ഫണ്ട് കണ്ടെത്തി പ്രവർത്തനങ്ങൾ നടത്തിയെങ്കിലും,ഡ്രൈവറുടെ വേതനം, ഇന്ധനം,അറ്റകുറ്റപണികൾ, തുടങ്ങിയ ഭാരിച്ച ചിലവുകൾ കണ്ടെത്താൻ PTA കമ്മിറ്റിക്ക് കഴിയാതെ വരികയും,
വാഹനം ഓടിക്കാതെ കിടക്കുന്നതിനാൽ തുരുമ്പെടുത്ത് നശിച്ചു പോവുകയുമാണ്.
ഇവിടെ നടന്നുവന്ന Nss ക്യാമ്പിൽ പുസ്തകമൊരുക്കൽ എന്ന പ്രവർത്തനത്തിനിടെയാണ് ഉപയോഗിക്കാതെ കിടന്ന ഈ വാഹനം കുട്ടികളുടെയും പ്രോഗ്രാം ഓഫീസർ വിജിഷ്ലാൽ മാഷിൻ്റേയും ശ്രദ്ധയിൽ പെട്ടത്.പുസ്തകം ഒരുക്കൽ എന്ന പ്രവർത്തനത്തിന് ഈ വാഹനം ഉപയോഗപ്പെടുത്തി, ഇത് ഈ വിദ്യാലയത്തിന് സമർപ്പിക്കുന്ന കാര്യം ജനപ്രതിനികളോടും സ്കൂൾ PTA ഭാരവാഹികളോടും സംസാരിച്ചതിനെ തുടർന്ന് എല്ലാവരും ഈ ആശയത്തെ അംഗീകരിക്കുകയായിരുന്നു.
വിദ്യാർത്ഥികൾ തന്നെ വാഹനവും അതിനോട് ചേർന്ന സ്ഥലവും വൃത്തിയാക്കിയും കഴിയാവുന്ന വിധം മനോഹരമാക്കിയും വായന വണ്ടിക്ക് രൂപം നൽകി.
ക്രിസ്തുമസ് പ്രമാണിച്ച് ഒരു ദിവസം ക്യാമ്പിന് അവധിയായതിനാൽ, വീടുകളിൽ പോയി വിദ്യാർത്ഥികൾ ക്യാമ്പിൽ തിരിച്ചെത്തിയത് 200 ഓളം പുസ്തകങ്ങളുമായാണ്.
ഈ പുസ്തകങ്ങൾ വാഹനത്തിനുള്ളിൽ വിവിധ ഭാഗങ്ങളിലായി സജ്ജമാക്കി.
സ്കൂൾ മുറ്റത്തെ ഓപ്പൺ ലൈബ്രറി എന്ന അനുഭവം ഇതിലൂടെ വിദ്യാർത്ഥികൾ യാഥാർത്ഥ്യമാക്കുകയായിരുന്നു.
മലയാളത്തിൻ്റെ മഹാ എഴുത്തുകാരൻ എം.ടി. വാസുദേവൻ നായരുടെ വിയോഗത്തെ തുടർന്ന് അദ്ദേഹത്തിനുള്ള സമർപ്പണമായി, വായനാ വണ്ടി വിദ്യാലയത്തിന് സമർപ്പിച്ചു.
നഗരസഭ വൈസ് ചെയർപേഴ്സൺ ആലീസ് ഷിബു ഉത്ഘാടനം ചെയ്തു.
വാർഡ് കൗൺസിലർ ടി.ഡി. എലിസബത്ത് അധ്യക്ഷയായി.
കൗൺസിലർ ഷിബു വാലപ്പൻ,
NSS പ്രോഗ്രാം ഓഫീസർ വിജീഷ് ലാൽ, സ്കൂൾ HM ജയശ്രീ എ ,
PTA പ്രസിഡണ്ടുമാരായ ജോഫിൻ ജോസ്, ധനീഷ് വി എച്ച്.
NSS ലീഡർമാരായ കൃഷ്ണജിത് കെ വി, നിയ ഗ്രേസ് ബെന്നി, SMC ചെയർമാൻ V.V. വേലായുധൻ, സുനിൽ ഉടുംമ്പത്തറയിൽ,
ജെയ്സൻ കെ.കെ.,
എന്നിവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.