Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കർഷകർ കൃഷി ഇറക്കാനായി ഷെഡ്ഢിൽ സൂക്ഷിച്ച് വച്ച 150 കിലോ വിത്ത് ചേന ബൈക്കിൽ എത്തിയ മോഷ്ട്ടാക്കൾ അപഹരിച്ചു.

05 Mar 2025 15:38 IST

santhosh sharma.v

Share News :

വൈക്കം: കർഷകർ കൃഷി ഇറക്കാനായി ഷെഡ്ഢിൽ സൂക്ഷിച്ച് വച്ച 150 കിലോ വിത്ത് ചേന ബൈക്കിൽ എത്തിയ മോഷ്ട്ടാക്കൾ അപഹരിച്ചു. ചൊവ്വാഴ്ച രാവിലെ 8.30 ഓടെ കടുത്തുരുത്തി കാപ്പുന്തലയിലാണ് മോഷണം നടന്നത്. കാപ്പുന്തല ഒറിത്തായിൽ ജോണി എബ്രാഹം, പപ്പിളാപ്പറമ്പിൽ എം.ജെ തോമസ് എന്നീ കർഷകർ വീടിന് സമീപത്ത് പാട്ടത്തിനെടുത്ത സ്ഥലത്ത് കൃഷി ചെയ്യുന്നതിനായി ഇതിനോട് ചേർന്നുള്ള ഷെഡ്ഢിൽ സൂക്ഷിച്ച് വച്ചിരുന്ന വിത്ത് ചേനകളാണ് അപഹരിക്കപ്പെട്ടത്. മോഷ്ട്ടാവ് ചേനകൾ ചാക്കിലാക്കി നടന്ന് വരുന്നത് കണ്ട് സമീപവാസിയായ വീട്ടമ്മ തിരക്കിയെങ്കിലും ഇതിനിടെ മോഷ്ട്ടാക്കൾ ബൈക്കിൽക്കയറി കടന്ന് കളയുകയായിരുന്നു. തുടർന്ന് സമീപവാസിയായ വീട്ടമ്മയാണ് കർഷകരെ മോഷണ വിവരം അറിയിച്ചത്. മോഷ്ട്ടാക്കൾ ബൈക്കിൽ വന്ന് പോകുന്നതിൻ്റെയും അപഹരിക്കുന്നതിൻ്റെയും അടക്കം സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. പതിനയ്യായിരത്തോളം രൂപയുടെ ചേന വിത്തുകളാണ് അപഹരിക്കപ്പെട്ടതെന്ന് കർഷകർ പറയുന്നു. പരാതിയെ തുടർന്ന് കടുത്തുരുത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വോഷണം ആരംഭിച്ചിട്ടുണ്ട്.

Follow us on :

More in Related News