Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തെക്കു പടിഞ്ഞാറൻ കാലവർഷം ഇന്ന് (ജൂൺ 4) കേരളത്തിൽ എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്.

04 Jun 2026 14:40 IST

Muhammad Tv

Share News :

നാദാപുരം: തെക്കു പടിഞ്ഞാറൻ കാലവർഷം ഇന്ന് (ജൂൺ 4) കേരളത്തിൽ എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. 


മധ്യ-കിഴക്കൻ അറബിക്കടലിനോട് ചേർന്നുള്ള ഗോവ തീരത്തിന് മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു.


മഹാരാഷ്ട്രയിലെ മറാത്ത്‌വാഡ മുതൽ തെക്കുപടിഞ്ഞാറൻ അറബിക്കടൽ വരെ, കൊങ്കൺ-ഗോവ മേഖലയ്ക്ക് മുകളിലൂടെ സമുദ്രനിരപ്പിൽ നിന്ന് 5.8 കിലോമീറ്റർ ഉയരത്തിൽ ഒരു ന്യൂനമർദ്ദ പാത്തി (Trough) രൂപപ്പെട്ടിരിക്കുന്നു.


തെക്കൻ തെലങ്കാനയ്ക്കും അതിനോട് ചേർന്നുള്ള തീരദേശ ആന്ധ്രാപ്രദേശ്, യാനം എന്നിവയ്ക്ക് മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു.


വടക്കൻ ആൻഡമാൻ കടലിനും അതിന്റെ സമീപപ്രദേശങ്ങൾക്കും മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു.


ജൂൺ 4 മുതൽ 8 വരെ തീയതികളിൽ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട ശക്തമായ (Heavy rainfall)/അതി ശക്തമായ മഴയ്ക്ക് (Heavy to Very Heavy rainfall) സാധ്യത.


ജൂൺ 4 മുതൽ 8 വരെ തീയതികളിൽ ഇടിമിന്നലോടും ശക്തമായ കാറ്റോടും (മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയുള്ള) കൂടി വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  

 

*1.30 pm 0 4 ജൂൺ 2026* 


*IMD-KSEOC-KSDMA*

Follow us on :

More in Related News