Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം നഗരസഭ അധ്യക്ഷ സ്ഥാനം മൂന്നുപേർക്ക്; ആദ്യ മൂന്നുവർഷം കെ.ജി അബ്ദുൽസലാം റാവുത്തർ.

25 Dec 2025 21:39 IST

santhosh sharma.v

Share News :

വൈക്കം: നഗരസഭയിൽ ചെയർമാൻ, വൈസ് ചെയർപേഴ്സൺ സ്ഥാനം മൂന്നുപേർക്ക്. ആദ്യ മൂന്നുവർഷം അബ്ദുൽസലാം റാവുത്തർ ചെയർമാൻ ആയിരിക്കും. അടുത്ത ഓരോ വർഷം ഇടവട്ടം ജയകുമാറും പി.ഡി. പ്രസാദും ചെയർമാൻ ആകും. ഇത് സംബന്ധിച്ച് കോട്ടയത്ത് വ്യാഴാഴ്ച വൈകിട്ട് നടന്ന നേതൃ കോർ കമ്മറ്റിയിലാണ് തീരുമാനമായത്. നാളെ ചെയർമാനായി അബ്‌ദുൽസലാം റാവുത്തർ മത്സരിക്കും. വോട്ടെടുപ്പിന് നഗരസഭ കോൺഗ്രസ് അംഗങ്ങൾക്കുള്ള വിപ്പ് ജില്ലാ നേതൃത്വം കൈമാറിയിട്ടുണ്ട്. പതിനാറാം വാർഡ് തുരുത്തിക്കരയിൽ നിന്നാണ് റാവുത്തർ വിജയിച്ചത്. മൂന്നാം വാർഡായ കാരുവള്ളിയിൽ നിന്ന് വിജയിച്ച ആളാണ് ഇടവട്ടം ജയകുമാർ. ഇരുപത്തിയേഴാം വാർഡായ പോളശ്ശേരിയിൽ നിന്നാണ് പി.ഡി പ്രസാദ് വിജയിച്ചത്. വൈസ് ചെയർപേഴ്സൺ സ്ഥാനവും മൂന്നുപേർക്കായി വീതം വയ്ക്കും. പന്ത്രണ്ടാം വാർഡിൽ നിന്നും വിജയിച്ച രേണുക രതീഷിന് ആദ്യ രണ്ടുവർഷവും പതിനാലാം വാർഡിൽ നിന്നും വിജയിച്ച വിജി മോൾ, ഇരുപത്തിനാലാം വാർഡിൽ നിന്ന് ജയിച്ച സൗദാമിനി അഭിലാഷ് എന്നിവർക്ക് തുടർന്ന് ഒന്നര വർഷം വീതവും നൽകും. 

Follow us on :

More in Related News