Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Jan 2025 22:38 IST
Share News :
കൊണ്ടോട്ടി: അതിക്രൂരമായ കൂട്ടക്കുരുതിക്ക് ശേഷം ഇസ്രായേലും ഹമാസും തമ്മിൽ നടന്ന സമാധാന കരാർ തകർന്നു പോകാതിരിക്കാൻ ലോക രാഷ്രങ്ങൾ മുൻകൈയ്യെടുക്കണമെന്ന് പുളിക്കൽ ജാമിഅ സലഫിയ്യ വാർഷിക സമ്മേളനം ആവശ്യപ്പെട്ടു . ഗസ്സയുടെ പുനർ നിർമ്മാണം എത്രയും വേഗമുണ്ടാവുകയും ലക്ഷക്കണക്കിന് അഭയാർത്ഥികളുടെ പ്രശ്നങ്ങൾ പരിഹരിക്കുകയും വേണം. സംസ്ഥാനത്ത് കുറ്റകൃത്യങ്ങളും പീഡനങ്ങളും കൊലപാതകങ്ങളും പെരുകി വരുന്നതിൽ സർക്കാറിൻ്റെ ഉദാര മദ്യനയം കാരണമായിട്ടുണ്ടെന്ന് സമ്മേളനം വിലയിരുത്തി . മദ്യനയം തിരുത്താൻ ഭരണകൂടം തയ്യാറാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സമാപന പൊതുസമ്മേളനം കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ജനറൽ കൺവീനർ ടി.പി അബ്ദുറസാഖ് ബാഖവി അധ്യക്ഷത വഹിച്ചു. കെ.എം മുഹമ്മദ് സിദ്ദീഖ് അവാർഡ് ദാനം നിർവഹിച്ചു. കെ.എൻ.എം കാമ്പയിൻ ചതുർ മണ്ഡല പ്രചരണ ഉദ്ഘാടനം മലപ്പുറം ഈസ്റ്റ് ജില്ലാ സെക്രട്ടറി ടി.യൂസഫലി സ്വലാഹി നിർവഹിച്ചു. മദീനത്തുൽ ഉലൂം അറബിക് കോളേജ് പ്രിൻസിപ്പാൾ പ്രൊഫ.കെ.പി അബ്ദുൽ റഷീദ്, കെ.എൻ.എം സെക്രട്ടറി സി.മുഹമ്മദ് സലീം സുല്ലമി, ഡോ. മുനീർ മദനി, ജാസിർ രണ്ടത്താണി, ഷാഹിദ് മുസ്‌ലിം ഫാറൂഖി, ഹമീദലി അരൂർ, ഹംസ സുല്ലമി കാരക്കുന്ന്, എം.എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറി സുഹ്‌ഫി ഇംറാൻ മദനി, ഐ.എസ്.എം മലപ്പുറം ഈസ്റ്റ് ജില്ലാ സെക്രട്ടറി തൻസീർ സ്വലാഹി, ജംഷീദലി സലഫി, നൗഫൽ സ്വലാഹി എന്നിവർ പ്രഭാഷണം നിർവഹിച്ചു.
ബാല സമ്മേളനം ഡോ.ശരീഫ് കോപ്പിലാൻ ഉദ്ഘാടനം ചെയ്തു, സലീൽ മദനി താനാളൂർ, അബുസ്സലാം അൻസാരി, അൽ അമീൻ മുഹമ്മദ് സലഫി, അജ്‌മൽ എന്നിവർ നേതൃത്വം നൽകി.
കുടുംബ സംഗമത്തിൽ അറബിക് കോളേജ് വൈസ് പ്രിൻസിപ്പാൾ അബ്ദുനാസർ ഉമരി അധ്യക്ഷത വഹിച്ചു. കെ. എൻ.എം സംസ്ഥാന സെക്രട്ടറി അബ്ദുൽ ഹസീബ് മദനി, സുബൈർ പീടിയേക്കൽ, അംജദ് സലഫി, ജസീൽ സലഫി, സബീബ് കാരക്കുന്ന്, ഫായിസ് അരക്കിണർ, ബിലാൽ കൊല്ലം എന്നിവർ സംസാരിച്ചു.
വനിതാ സമ്മേളനം എം.ജി.എം സംസ്ഥാന പ്രസിഡണ്ട് സുഹറ മമ്പാട് ഉദ്ഘാടനം ചെയ്തു. അൽ മുർഷിദ് കയ്യെഴുത്ത് മാഗസിൻ പ്രകാശനം മോങ്ങം അൻവാറുൽ ഇസ്ലാം അറബി കോളേജ് പ്രിൻസിപ്പൽ ജുബൈലിയ പി നിർവഹിച്ചു. ആയിഷ ചെറുമുക്ക്, എം.ജി.എം സ്റ്റുഡന്റ്സ് വിംഗ് സംസ്ഥാന പ്രസിഡന്റ് ഫാത്തിമ ഷിഫാ, എം.ജി.എം സ്റ്റുഡന്റ്സ് വിംഗ് മലപ്പുറം ഈസ്റ്റ് ജില്ല സെക്രട്ടറി ആയിഷ ആഖില, സുനീറ അബ്ദുൽ വഹാബ്,സൽവ അലി, നൗറിൻ നജ്മുദ്ദീൻ എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ :-ജാമിഅഃ സലഫിയ തർബിയ സമ്മേളനം കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുള്ളകോയ മദനി ഉദ്ഘാടനം ചെയ്യുന്നു.പി.പി. മുഹമ്മദ് മദനി, എം.എം നദ്‌വി, ജാബിർ മൗലവി, ടി.പി അബ്ദു റസാഖ് ബാഖവി, ഇസ്മായിൽ എഞ്ചിനീയർ, ടി. യൂസുഫലി സ്വലാഹി, ഹംസ സുല്ലമി കാരക്കുന്ന്, അബ്ദുർറഹ്മാൻ, കെ.എം മുഹമ്മദ് സിദ്ദീഖ്, സി.ഖാലിദ് എന്നിവർ മുൻ നിരയിൽ
Follow us on :
Tags:
More in Related News
Please select your location.