Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യുവനടിയുടെ പേര് വെളിപെടുത്തണം: വെല്ലുവിളിച്ച് അഖിൽമാരാർ.

31 May 2024 08:44 IST

Enlight News Desk

Share News :

സംവിധായകൻ ഒമർലുലുവിനെതിരെ ബലാത്സം​ഗ പരാതി നൽകിയ യുവനടിയുടെ പേര് വെളിപെടുത്തണമെന്ന് അഖിൽ മാരാർ.

സംഭവത്തിൽ ദിയസന,ശോഭവിശ്വനാഥ്, എന്നിവരെ വെല്ലുവിളിക്കുക കൂടി ചെയ്യുന്നുണ്ട് മാരാർ.

ഒമർലുലുവിനെതിരെ പാരാതി നൽകിയ യുവനടി എന്ന പ്രയോ​ഗം ഒമർലുലുവിന്റെ സിനിമയിൽ അഭിനയിച്ച എല്ലാ നടിമാരേയും സംശയത്തിന്റെ നിഴലിലാക്കുകയാണ്. അത് കൊണ്ട് ആ യുവനടിയാരാണെന്നുള്ളത് വെളിപെടുത്തണമെന്നാണ് അഖിൽമാരാർ ആവശ്യപെടുന്നത്.

ബി​ഗ്ബോസിലെ പെണ്ണുങ്ങളെ മാത്രം രക്ഷിച്ചാൽ പോരാ. മുഴുവൻ സ്ത്രീകളുടേയും രക്ഷക്കായി ഇറങ്ങിപുറപെട്ട ദിയസന, നിങ്ങളുടെ ​ഗുരുവായ ഒമർലുലു ആരേയാണ് ബലാത്സം​ഗം ചെയ്തത്? അഖിൽ ചോദിക്കുന്നു.

ഒപ്പം ഓൺലൈൻമാധ്യമങ്ങളേയും, ശോഭവിശ്വനാഥിനേയും പേരെടുത്ത് പറഞ്ഞാണ് അഖിലിന്റെ വെല്ലുവിളി





Follow us on :

More in Related News