Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം മഹാദേവ ക്ഷേത്രത്തിൽ പോലീസ് ഉദ്യോഗസ്ഥയും മകളും ചേർന്ന് നടത്തിയ സംഗീത കച്ചേരി ആസ്വാദകരുടെ മനം കവർന്നു.

07 Dec 2025 23:18 IST

santhosh sharma.v

Share News :

വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിൽ പോലീസ് ഉദ്യോഗസ്ഥയും മകളും ചേർന്ന് നടത്തിയ സംഗീത കച്ചേരി ആസ്വാദകരുടെ മനം കവർന്നു.

മണർകാട് പോലീസ് സ്റ്റേഷനിലെ അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടറും

മറവൻതുരുത്ത് ഇടവട്ടം മണിമന്ദിരത്തിൽ സ്വപ്ന കരുണാകരനും മകൾ കുറവിലങ്ങാട് ഡീപോള്‍ സ്കൂളിൽ പ്ലസ് ടുവിന് പഠിക്കുന്ന മകൾ ആർദ്രയും ചേർന്ന് അഷ്ടമിയുടെഏഴാം ഉത്സവ ദിനത്തിലാണ് സംഗീത വിരുന്നൊരുക്കിയത്. കഴിഞ്ഞ 7 വർഷം തുടർച്ചയായിട്ടാണ് ഇവർ ക്ഷേത്രത്തിൽ കലാപരിപാടി അവതരിപ്പിക്കുന്നത്. ഇരുവരും അഷ്ടമിയോട് അനുബന്ധിച്ച് വൈക്കം മഹാദേവ ക്ഷേത്രത്തിൽ സംഗീത കച്ചേരിക്ക് പുറമെ ഭരതനാട്യം, മോഹിനിയാട്ടം എന്നിവയും വിവിധ ദിവസങ്ങളിലായി ഒന്നിച്ച് നടത്താറുണ്ട്.

കൂടാതെ അമ്മയും മകളും ഒന്നിച്ച് നിരവധി വേദികളിൽ മൂകാംബിക, ഗുരുവായൂർ ഉൾപ്പെടെ പല ക്ഷേത്രങ്ങളിലും മോഹനിയാട്ടവും അവതരിപ്പിച്ചിട്ടുണ്ട്. സ്വപ്നയുടെ ഭർത്താവും തലയോലപ്പറമ്പ് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറുമായ പി.എസ് സുധീരനാണ് ഇവർക്ക് ഇതിന് വേണ്ട എല്ലാ പിന്തുണയും നൽകി ഒപ്പം നിൽക്കുന്നത്. സ്വപ്ന കരുണാകരൻ സംഗീതത്തിനും നൃത്തത്തിലും കൂടാതെ അടുത്ത കാലത്ത് ഷോർട്ട് ഫിലിമിലും അഭിനയിക്കുകയും അഭിനയത്തിന് പൂവച്ചൽ ഖാദറിന്റെ പേരിലുള്ള മികച്ച നടിക്കുള്ള അവാർഡും കരസ്ഥമാക്കിയിട്ടുണ്ട്. കഴിഞ്ഞവർഷം കോഴിക്കോട് വെച്ച് നടന്ന മിസ്സിസ് കേരള മത്സരത്തിൽ സ്വപ്നാ കരുണാകരൻ സെക്കൻഡ് റണ്ണർ അപ്പായും മകൾ ആർദ്ര മിസ് കേരള മത്സരത്തിൽ സെക്കൻഡ് റൺറപ്പായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സംസ്ഥാന, ജില്ലാ സ്കൂൾ കലോത്സവങ്ങളിൽ നൃത്ത വിഭാഗങ്ങളിൽ നിരവധി സമ്മാനങ്ങൾ വിദ്യാർഥിനിയായ ആർദ്രയും കരസ്ഥമാക്കിയിട്ടുണ്ട്.



Follow us on :

More in Related News