Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലബാർ മുസ്ലിം അസോസിയേഷൻ ഖത്തർ അലുമ്‌നി ബാഡ്മിൻറൺ ടൂർണമെന്റ് സംഘടിപ്പിച്ചു.

04 Oct 2024 15:47 IST

- ISMAYIL THENINGAL

Share News :

ദോഹ: എം.എം.എ അലുമ്‌നി അസോസിയേഷൻ ഖത്തർ ചാപ്റ്റർ ആറാമത് ബാഡ്മിറ്റൺ ടൂർണമെന്റ് അബു ഹമൂർ ഫലസ്തീൻ സ്കൂളിൽ സംഘടിപ്പിച്ചു. എ മെൻസ് ഡബിൾസ്, ബി മെൻസ് ഡബ്ൾസ് എന്നീ രണ്ട് ഗ്രൂപ്പുകളിലായി നടന്ന ആവേശകരമായ മൽസരങ്ങളിൽ, എ മെൻസ് ഗ്രൂപ്പിൽ റാസി - ജുബൈർ കൂട്ട് കെട്ട് ഒന്നാം സ്ഥാനവും, ബി മെൻസ് ഡബ്ൾസിൽ മർവാൻ - ഷാനിദ് എ യും ഒന്നാം സ്ഥാനം കരസ്ഥമാക്കി. 

ഗ്രൂപ്പ് എ യിൽ രണ്ടാം സ്ഥാനം മുഹ്സിൻ - റെജിൽ എന്നിവരും മൂന്നാം സ്ഥാനം സലീത്ത് - നിഹാൽ എന്നിവരും കരസ്ഥമാക്കി . 


ഗ്രൂപ്പ് ബി യിൽ നടന്നമത്സരങ്ങളിൽ സുഹൈൽ - റിഷാദ്, ജാഫർ - ഫാർമീസ് എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വിജയികൾക്കുള്ള ട്രോഫികളും മെഡലുകളും ഐ.സി.ബി.എഫ് മാനേജിങ് കമ്മിറ്റി അംഗവും ലോക കേരള സഭ മെമ്പറുമായ അബ്ദുൽ റഊഫ് കൊണ്ടോട്ടി, എം.എം.എ ഖത്തർ ചാപ്റ്റർ ചീഫ് പാട്രൺ ഇല്യാസ് എന്നിവർ ചേർന്നു നൽകി. 

ബാഡ്മിൻറൺ ടൂർണമെന്റും തുടർന്ന് നടന്ന പരിപാടികൾക്കും എം. എം. എ ഖത്തർ അലുമിനി പ്രസിഡന്റ് മുഷ്താക്, ജനറൽ സെക്രട്ടറി ജാഫർ, ട്രഷറർ ആതിഫ്, ഭാരവാഹികളായ ഷമീർ മണ്ണറോട്ട്, നവീദ്, തൻവീർ, സ്വാലിഹ്, നബീൽ , ജാസി, ഷഫീക്ക്, ആദിൽ, സലീത് എന്നിവർ നേതൃത്വം നൽകി.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf

ഗൾഫ് വാർത്തകൾ

വാട്സ്ആപ്പിലൂടെ അറിയുന്നതിനായി ഗ്രൂപ്പിൽ ജോയിൻ ചെയ്യുക: https://chat.whatsapp.com/LuAKWbcqMtBEg84HNTYqZS

For: News & Advertisements +974 55374122 / +968 95210987

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News