Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Jan 2026 19:15 IST
Share News :
തലയോലപ്പറമ്പ്: എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറിവെള്ളാപ്പള്ളി നടേശന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടും അദ്ദേഹത്തിന്റെ ചിത്രത്തിൽ കരി ഓയിൽ ഒഴിക്കാൻ ആഹ്വാനം ചെയ്ത മലപ്പുറത്തെ യൂത്ത് കോൺഗ്രസ് നേതാവിന്റെ നടപടിയിൽ പ്രതിഷേധിച്ചും തലയോലപ്പറമ്പിൽ പ്രതിഷേധ മാർച്ചും കോലം കത്തിക്കലും നടത്തി. തലയോലപ്പറമ്പ് എസ് എൻ ഡി പി യൂണിയൻ്റെ സംയുക്ത നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. തലയോലപ്പറമ്പ് പള്ളിക്കവല ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രതിക്ഷേധ മാർച്ച് മാർക്കറ്റ് ജംഗ്ഷൻ ചുറ്റി തലയോലപ്പറമ്പ് സെൻട്രൽ ജംഗ്ഷനിൽ സമാപിച്ചു. തുടർന്ന്
വെള്ളാപ്പള്ളിയുടെ ചിത്രത്തിൽ കരി ഓയിൽ ഒഴിക്കാൻ ആഹ്വാനം ചെയ്ത നേതാവിന്റെ കോലം കത്തിച്ചു. യൂണിയൻ പ്രസിഡന്റ് ഇ. ഡി പ്രകാശൻ, യൂണിയൻ സെക്രട്ടറി എസ്. ഡി സുരേഷ് ബാബു, വൈസ് പ്രസിഡൻ്റ് രഞ്ജിത് രാജപ്പൻ, യു. എസ് പ്രസന്നൻ, ധന്യപുരുഷോത്തമൻ, അമ്പിളി ബിജു, ഗൗതം സുരേഷ്, അഭിലാഷ് രാമൻ കുട്ടി തുടങ്ങിയവർ നേതൃത്വം നൽകി.യൂണിയൻ്റെ കീഴിലുള്ള 30 ഓളം ശാഖകളിൽ നിന്നും എത്തിയ നൂറ് കണക്കിന് പ്രവർത്തകർ പ്രതിക്ഷേധ പരിപാടിയിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.