Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചെത്തിക്കൂട്ടിയ വൈക്കോലിന് തീയട്ടത് ചോദ്യം ചെയ്ത സംഭവം; സംസാര വൈകല്യമുള്ള വീട്ടമ്മയ്ക്കും അംഗവൈകല്യമുള്ള ഭർത്താവിനും മർദ്ദനം.

17 Mar 2025 16:27 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: കൊയ്ത്ത് കഴിഞ്ഞ പാടത്ത് ചെത്തിക്കൂട്ടിയ വൈക്കോലിന് തീയട്ടത് ചോദ്യം ചെയ്ത സംസാര വൈകല്യമുള്ള വീട്ടമ്മയ്ക്കും ഇവരുടെ അംഗവൈകല്യമുള്ള ഭർത്താവിനെയും മർദ്ദിച്ചതായി പരാതി. ഏനാദി പാറപ്പുറം വടക്കേമലയിൽ രാധ (60), ഇവരുടെ ഭർത്താവ് ശിശുപാലൻ (65) എന്നിവർക്കാണ് കഴിഞ്ഞ ദിവസം മർദ്ദനമേറ്റത്. സംഭവത്തിൽ 

ഏനാദി സ്വദേശികളായ സഹോദരങ്ങൾക്കെതിരെ പോലീസ് കേസ്സേടുത്തു. പശുക്കളെ വളർത്തി ഉപജീവനം നടത്തുന്നവരാണ് പരിക്കേറ്റ വൈകല്യമുള്ള ദമ്പതികൾ. വീടിന് സമീപത്തുള്ള മറ്റൊരു സ്വകാര്യ വ്യക്തിയുടെ പാടശേഖരത്തിൽ നിന്ന് ദമ്പതികൾ ചെത്തിക്കൂട്ടിയ വൈക്കോലിന് ഇവർ തീയിടുകയും ഇത് കണ്ടെത്തിയ ദമ്പതികൾ സംഭവം ചോദ്യം ചെയ്തതിനെ തുടർന്ന് അസഭ്യം പറയുകയും വടികൊണ്ട്

ഇരുകാലുകൾക്കും അംഗവൈകല്യമുള്ള ശിശുപാലനെ അടിക്കുകയായിരുന്നു. ഇത് കണ്ട് തടയാൻ ശ്രമിച്ച രാധക്കും മർദ്ദനമേറ്റു. പരിക്കേറ്റ ദമ്പതികൾ വൈക്കം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയും തുടർന്ന് തലയോലപ്പറമ്പ് പോലീസിൽ പരാതി നൽകുകയുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഏനാദി കുന്നത്തുതറ മണിയപ്പൻ ഇയാളുടെ സഹോദരൻ ഗുണശീലൻ എന്നിവർക്കെതിരെ തലയോലപ്പറമ്പ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

Follow us on :

More in Related News