Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രഥമ സംസ്ഥാന ആയുഷ് കായകൽപ്പ് പുരസ്‌കാരങ്ങൾ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചപ്പോൾ ജില്ലയ്ക്ക് അഭിമാനനേട്ടം.

19 Jul 2025 21:32 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: പ്രഥമ സംസ്ഥാന ആയുഷ് കായകൽപ്പ് പുരസ്‌കാരങ്ങൾ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചപ്പോൾ ജില്ലയ്ക്ക് അഭിമാനനേട്ടം.

സംസ്ഥാനതലത്തിൽ ജില്ലാ ആയുർവേദ ആശുപത്രി വിഭാഗത്തിൽ 92.77 ശതമാനം മാർക്കോടെ കോട്ടയം ജില്ലാ ആയുർവേദ ആശുപത്രി അഞ്ചാം സ്ഥാനം (ഒന്നര ലക്ഷം രൂപ) നേടി. സബ് ജില്ലാ/താലൂക്ക് ആശുപത്രികളിൽ 92.86 ശതമാനം മാർക്കോടു കൂടി കുറിച്ചി ഗവണ്മെന്റ് ഹോമിയോ ആശുപത്രി സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം (അഞ്ചുലക്ഷം രൂപ) നേടി.

ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങളുടെ വിഭാഗത്തിൽ ജില്ലാടിസ്ഥാനത്തിൽ ഭാരതീയ ചികിത്സാ വകുപ്പിൽ മരങ്ങാട്ടുപിള്ളി ഗവണ്മെന്റ് ആയുർവേദ ഡിസ്പെൻസറി 97.08 ശതമാനത്തോടെയും ഹോമിയോപ്പതി വകുപ്പിൽ കാണക്കാരി ഹോമിയോ ഡിസ്പെൻസറി 93.33 ശതമാനത്തോടെയും ഒന്നാം സ്ഥാനം (ഒരു ലക്ഷം രൂപ വീതം) കരസ്ഥമാക്കി. കുമാരനല്ലൂർ ഗവണ്മെന്റ്് ആയൂർവേദ ഡിസ്പെൻസറി, പുതുപ്പള്ളി ഗവണ്മെന്റ് ആയുർവേദ ഡിസ്പെൻസറി, വാഴപ്പള്ളി ഗവണ്മെന്റ് ആയുർവേദ ഡിസ്പെൻസറി, മാടപ്പള്ളി ഹോമിയോ ഡിസ്പെൻസറി, മണർകാട് ഹോമിയോ ഡിസ്പെൻസറി, നീണ്ടൂർ ഹോമിയോ ഡിസ്പെൻസറി (30000 രൂപ വീതം) എന്നിവയും ഇതേ വിഭാഗത്തിൽ പ്രശംസാ പുരസ്‌കാരങ്ങൾക്ക് അർഹരായി.

കേരളത്തിലെ എല്ലാ ആയുർവേദ/ ഹോമിയോപതി ജില്ലാ ആശുപത്രികൾ, സബ് ജില്ലാ / താലൂക്ക് ആയുഷ് ആശുപത്രികൾ, ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങൾ എന്നിവയിൽ നിന്ന് തെരഞ്ഞെടുത്ത മികച്ച ആരോഗ്യ സ്ഥാപനങ്ങൾക്കാണ് അവാർഡ് നൽകിയത്. ആശുപത്രി പരിപാലനം, ശുചിത്വം, അണുബാധ നിയന്ത്രണം, മാലിന്യ നിർമാർജനം എന്നിവയുള്ള വിവിധ മാനദണ്ഡങ്ങൾ മൂല്യനിർണയം നടത്തിയാണ് അവാർഡ് പ്രഖ്യാപിച്ചത്.

എം.എസ്.എം. ആദ്യഘട്ടത്തിൽ സ്ഥാപന തലത്തിലും രണ്ടാം ഘട്ടത്തിൽ ജില്ലാ തലത്തിലും മൂല്യനിർണയത്തിൽ മികച്ച വിജയം കൈവരിച്ച ആശുപത്രികളും ഡിസ്പെൻസറികളും ആണ് സംസ്ഥാനതല മത്സരത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് നടന്ന സംസ്ഥാനതല മൂല്യനിർണയത്തിലാണ് ജില്ലയ്ക്ക് ഈ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞത്.

സർക്കാർ ആയുഷ് ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം,ഫലപ്രദമായ മാലിന്യ സംസ്‌കരണം,അണുബാധ നിയന്ത്രണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ ആവിഷ്‌കരിച്ചതാണ് ആയുഷ് കായകൽപ്പ് പുരസ്‌കാരങ്ങൾ.





Follow us on :

More in Related News