Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Jul 2025 20:04 IST
Share News :
മുക്കം:കേരള സർക്കാരിന്റെ ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന 11-ാമത് മലബാർ റിവർ ഫെസ്റ്റിവൽ ജൂലൈ 24 മുതൽ 27 വരെ ഇരുവഞ്ഞിപ്പുഴയിലും ചാലിപ്പുഴയിലുമായി നടക്കുമെന്ന് സംഘാടക സമിതി മുക്കത്ത് നടത്തിയ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പുമായി സഹകരിച്ച് കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി , ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ത്യൻ കയാക്കിംഗ് ആൻഡ് കനോയിംഗ് അസോസിയേഷൻ ആണ് പരിപാടിയുടെ സാങ്കേതിക നിയന്ത്രണം നിർവഹിക്കുകയെന്നും, രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും, മറ്റും 17 രാജ്യങ്ങളിൽ നിന്നുമുള്ള കായാക്കർമാർ ഫെസ്റ്റിവലിൽ പങ്കാളികളാകും. റിവർ ഫെസ്റ്റിവൽ പ്രചരാണർത്ഥം ജൂലായ് 6 മുതൽ ഇരുപതാം തീയ്യതിവരെ വിവിധ പഞ്ചായത്തുകളിലായി വ്യത്യസ്ത മത്സരങ്ങളും,പരിപാടികളും സംഘടിപ്പിക്കും. ജൂലൈ 6 നു തിരുവമ്പാടിയിൽ ചൂണ്ടയിടൽ മത്സരം നടക്കും. എട്ടാം തീയ്യതി കോടഞ്ചേരി പഞ്ചായത്തിലെ തുഷാരഗിരിയിൽ മഴനടത്തവും, 11 നു കോടഞ്ചേരി ചെമ്പുകടവിൽ മഡ് ഫുട്ബാളും, 12 നു മുക്കം മണാശ്ശേരിയിൽ കബഡി മത്സരവും, തിരുവമ്പാടിയിൽ ഫാം ടൂറും, കോടഞ്ചേരി തേവർമല മൺസൂൺ ഓഫ് റോഡ് സഫാരി , കക്കാടം പൊയിലിൽ മഴ നടത്തം എന്നിവയും നടക്കും. 13 നു തിരുവമ്പാടിയിൽ ഫുട്ബോൾ ടൂർണ്ണമെന്റ്, 14 നു കോടഞ്ചേരി വട്ടച്ചിറയിൽ മഴയാത്ര, 16 നു
കോടഞ്ചേരിയിൽ ബ്രഷ് സ്‌ട്രോക്ക് എന്ന പേരിൽ ചിത്ര രചന, 17 നു ലക്കിടി മുതൽ അടിവാരം വരെ മഴയാത്ര , പെരുമണ്ണയിൽ കാളപൂട്ട്, 19 നു തുഷാരഗിരി അഡ്വഞ്ചർ പാർക്കിൽ ഓഫ് റോഡ് ഫൺ ഡ്രൈവ് , കോടഞ്ചേരി പുളിക്കയത്തു ബാഡ്മിന്റൺ ടൂർണ്ണമെന്റ്, നെല്ലിപ്പൊയിലിൽ വടം വലി, 20 നു തിരുവമ്പാടി മുത്തപ്പൻ പുഴയിൽ മൺസൂൺ വാക്ക് , പൂവാറംതോടിൽ ഓഫ് റോഡ് എക്സ്പെഡിഷൻ, കോഴിക്കോട്,മലപ്പുറം, കൽപ്പറ്റ എന്നിവിടങ്ങളിൽ നിന്നുള്ള സൈക്ലിങ് എന്നിവയാണ് സംഘടിപ്പിക്കുകയെന്നു സംഘാടകർ വ്യക്തമാക്കി. മുക്കത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ എം.എൽ.എ.ലിന്റോ ജോസഫ്, കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി , തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ, പ്രീ ഇവന്റ് കൺവീനർ ശരത്ത് തുടങ്ങിയവർ സംബന്ധിച്ച്.
Follow us on :
Tags:
More in Related News
Please select your location.