Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബിജെപിറാലിയും പൊതുസമ്മേളനവും നാളെ വൈക്കത്ത് നടക്കും.

09 Mar 2026 23:50 IST

santhosh sharma.v

Share News :

വൈക്കം: എൻ ഡി എ വൈക്കം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ റാലിയും പൊതുസമ്മേളനവും നാളെ വൈക്കത്ത് നടക്കും. ചൊവ്വാഴ്ച വൈകിട്ട് 4 ന് വൈക്കം ദേവസ്വം ഗ്രൗണ്ടിൽ നിന്നും റാലി ആരംഭിക്കും തുടർന്ന് ബോട്ട് ജട്ടി മൈതാനിയിൽ നടക്കുന്ന പൊതു സമ്മേളനം ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും. വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നെത്തിയ പ്രവർത്തകരെ സമ്മേളനത്തിൽ സ്വീകരിയ്ക്കും. മണ്ഡലം പ്രസിഡന്റ് എം.കെ മഹേഷ് അദ്ധ്യക്ഷതവഹിക്കും ബി.ജെ.പി വെസ്റ്റ് ജില്ല പ്രസിഡന്റ് ലിജിൻലാൽ മുഖ്യപ്രഭാഷണം നടത്തും.നിയമ സഭ ഇലക്ഷന് മണ്ഡലത്തിൽ ചുമതല വഹിക്കുന്ന കർണ്ണാടക സ്റ്റേറ്റ് ജനറൽ സെക്രട്ടറി ശ്യാമള.എസ്. കുന്തർ., ജില്ല ജനറൽ സെക്രട്ടറി ലാൽ കൃഷ്ണ, ജില്ല വൈസ് പ്രസിഡന്റ് ലേഖ അശോകൻ, ജില്ല സെക്രട്ടറിമാരായ പി.ആർ സുഭാഷ്, രൂപേഷ് ആർ. മേനോൻ,പി.ആർ. രജനി, തുടങ്ങിയവർ പ്രസംഗിക്കും. തലയോലപ്പറമ്പ് മണ്ഡലം പ്രസിഡൻ്റ് സുമേഷ് കൊല്ലേരി, പ്രീജു. കെ.ശശി, പി.ഡി സരസൻ, അമ്പിളി സുനിൽ, ഗോപാലകൃഷ്ണൻ തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകും.

Follow us on :

More in Related News