Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Mar 2025 19:36 IST
Share News :
ചാലക്കുടി : കാടുകുറ്റി സ്വദേശിയായ യുവതിയെ സംശയം മൂലമുള്ള വിരോധത്താൽ കൊലപ്പെടുത്തണമെന്നുള്ള ഉദ്ദേശത്തോടെ യുവതി ജോലി നോക്കുന്ന ചാലക്കുടി സ്വകാര്യ ആശുപത്രിക്ക് സമീപത്തുള്ള മെഡിക്കൽ ഉപകരണങ്ങൾ വിൽക്കുന്ന സ്ഥാപനത്തിലേക്ക് അതിക്രമിച്ച് കയറി അരയിൽ കരുതിയിരുന്ന കത്തിയെടുത്ത് യുവതിയെ കുത്തുകയും വെട്ടുകയും ചെയ്ത് കൊലപ്പെടുത്തുവാൻ ശ്രമിച്ച സംഭവത്തിൽ നെല്ലായി പന്തല്ലൂർ സ്വദേശിയായ പാണപറമ്പിൽ സലീഷ് 45 വയസ് അറസ്റ്റിലായി.
സംഭവത്തിന് ശേഷം ഒളിവിൽ പോയ സലീഷിനെ കൊടകര പോലീസും ചാലക്കുടി പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പിടികൂടിയത്
ചലക്കുടി പോലീസ് സ്റ്റേഷൻ, ഇൻസ്പെക്ടർ സജീവ്.എം.കെ, സബ് ഇൻസ്പെക്ടർമാരായ ഋഷിപ്രസാദ്, ജോഫി ജോസ്, ഷാജഹാൻ, കൊടകര പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അരിസ്റ്റോട്ടിൽ സിവിൽ പോലീസ് ഓഫീസർ സുരേഷ് എന്നിവരും ചേർന്നാണ് സലീഷിനെ അറസ്റ്റ് ചെയ്തത്...
Follow us on :
Tags:
More in Related News
Please select your location.