Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Jul 2025 08:25 IST
Share News :
കൊയിലാണ്ടി: കൊയിലാണ്ടി റെയിൽവെ സ്റ്റേഷന് സമീപം വെച്ച് മദ്ധ്യവയസ്കനായ കാവുംവട്ടം പറയച്ചാൽ മീത്തൽ ഇസ്മയിൽ (45) നെ അക്രമിച്ച പ്രതികൾ പോലീസ് പിടിയിൽ. വിയ്യൂർ സ്വദേശി നവജിത്, (24),കോക്കല്ലൂർ പുലച്ചില്ല മലയിൽ വിഷ്ണു (29) തുടങ്ങിയവരാണ് പിടിയിലായത്
കൊയിലാണ്ടി പുതിയ ബസ്റ്റാൻറിൽ നിന്നും റെയിൽവേ സ്റ്റേഷൻ റോഡിലൂടെ പഴയ റെയിൽവേ ഗേറ്റ് കടന്ന് മുത്താമ്പി റോഡിലേക്ക് പോകുന്നതിനിടെ ഇസ്മയിലിനെ പുറകിൽ നിന്ന് അടിച്ചു വീഴ്ത്തുകയായിരുന്നു.
കരിങ്കല്ല് കൊണ്ട് തലയിലും മുഖത്തും മാരകമായി കുത്തി പരിക്കേൽപ്പിച്ച് ഇയാളുടെ
കൈവശമുള്ള മൊബൈൽ ഫോൺ തട്ടിയെടുത്ത് പ്രതികൾ രക്ഷപ്പെടുകയായിരുന്നു.
തളർന്നു പോയ ഇസ്മയിൽ സ്വയം നടന്ന് കൊയിലാണ്ടി ഗവ.താലൂക്കാശുപത്രിയിൽ എത്തുകയായിരുന്നു. മുൻനിരയിലെ പല്ലുകൾ പൊട്ടി,മുഖത്താകെ പരിക്കുകളുണ്ട്. വിദഗ്ദ്ധ ചികിൽസക്കായി
ഇസ്മയിലിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
ഇയാളുടെ തലയിലും മുഖത്തുമായി 24 ഓളം തുന്നലുണ്ട്.നമ്പ്രത്ത് കരയിൽ ഹോട്ടൽ തൊഴിലാളിയാണ് ഇസ്മയിൽ. .
സംഭവത്തെ തുടർന്ന് നടത്തിയ ഊർജിതമായ അന്വേഷണത്തിൽ വിഷ്ണുവിനെ കൊയിലാണ്ടി ബീച്ചിൽ നിന്നും,നവജിത്തിനെ
കോഴിക്കോട് ബീച്ചിൽ നിന്നും പിടികൂടുകയായിരുന്നു .
കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി കെ.ഇ. ബൈജുവിൻ്റെ നിർദ്ദേശപ്രകാരം വടകര ഡി.വൈ.എസ്.പി ഹരി പ്രസാദിൻ്റെ നേതൃത്വത്തിൽ കൊയിലാണ്ടി പോലീസ് ഇൻസ്പെകടർ ശ്രീലാൽ ചന്ദ്രശേഖരൻ, എസ്.ഐ ആർ.സി.ബിജു, എ.എസ്.ഐ. വിജു വാണിയംകുളം, ഡാൻസാഫ് അംഗങ്ങളായ എ.എസ്.ഐ ബിനീഷ്, ഷോബിത്ത്, ശ്യാംജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Follow us on :
Tags:
More in Related News
Please select your location.