Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Jul 2025 19:09 IST
Share News :
ചാവക്കാട്:ഹൈവേ പോലീസ് ഉദ്യോഗസ്ഥനും,പേരാമംഗലം എസ്ഐ ആയിരുന്ന എം.പി.വർഗീസിനെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി ദേഹോപദ്രവം ഏൽപ്പിച്ച കേസിലാണ് രണ്ടാം പ്രതിയായ പുഴക്കൽ അമല നഗർ പുല്ലംപറമ്പിൽ വീട്ടിൽ രാമു മകൻ കൃഷ്ണകുമാറിനെ(40)ചാവക്കാട് അസിസ്റ്റൻറ് സെഷൻസ് കോടതി വിവിധ വകുപ്പുകളിലായിആകെ 7 മാസം 15 ദിവസം തടവിന് ശിക്ഷിച്ചത്.ഒന്നാംപ്രതി പാലയൂർ കറുപ്പം വീട്ടിൽ മുഹമ്മദ് മകൻ ഫവാദിനെ 1.12.23 -ന് കോടതി 7 മാസം 15 ദിവസം തടവിന് വിവിധ വകുപ്പുകളിൽ ആയി ശിക്ഷിച്ചിട്ടുണ്ടായിരുന്നു.രണ്ടാം പ്രതിയായ കൃഷ്ണകുമാർ വിചാരണയ്ക്കിടെ കോടതിയിൽ ഹാജരാകാതെ ഒളിവിൽ പോവുകയായിരുന്നു.2018 ഏപ്രിൽ 25-ആം തിയ്യതി രാത്രി 11.15 മണിക്ക് എരനെല്ലൂർ എന്ന സ്ഥലത്ത് വെച്ചുണ്ടായ വാഹനാപകടത്തെ തുടർന്ന് നാട്ടുകാർ രണ്ടുപേരെ തടഞ്ഞുവെച്ചിട്ടുണ്ട് എന്നറിഞ്ഞ് സ്ഥലത്തെത്തിയ പേരാമംഗലം KILO 17 ഹൈവേ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പേരാമംഗലം എസ്ഐ എം.പി.വർഗീസും,മറ്റു ഡ്യൂട്ടിക്കാരും ചേർന്ന് മദ്യലഹരിയിൽ ആയിരുന്ന ഒന്നും രണ്ടും പ്രതികളെ പോലീസ് വാഹനത്തിൽ കയറ്റാൻ ശ്രമിച്ച സമയം യാതൊരു പ്രകോപനവും ഇല്ലാതെ രണ്ടുപ്രതികളും വർഗീസിന്റെ ഔദ്യോഗിക കൃത്യ നിർവഹണം തടസ്സപ്പെടുത്തുകയും,ഒന്നാംപ്രതി ഫവാദ് കൈയിലുണ്ടായിരുന്ന കാറിൻറെ ചാവി കൊണ്ട് വർഗീസിന്റെ മുഖത്ത് ഇടിക്കുകയും,കൈകൊണ്ട് അടിക്കുകയും,രണ്ടാംപ്രതി കൃഷ്ണകുമാർ അദ്ദേഹത്തെ ബലമായി പിടിച്ചുവെച്ച് ശരീരത്തിൻറെ പല ഭാഗത്തും ഇടിക്കുകയും ചെയ്തു.തുടർന്ന് മറ്റ് പോലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് മദ്യലഹരിയിൽ ആയിരുന്ന ഇരുപ്രതികളെയും കീഴടക്കുകയും ജീപ്പിൽ കുന്നംകുളം പോലീസ് സ്റ്റേഷനിൽ എത്തിക്കുകയും ചെയ്തു.മുഖത്തും മൂക്കിലും പരിക്കേറ്റ വർഗീസിനെ ചികിത്സയ്ക്കായി കുന്നംകുളം കാണിപ്പയ്യൂർ ഉള്ള യൂണിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 19 രേഖകളും,തൊണ്ടിമുതലുകളും,ഹാജരാക്കുകയും 12 സാക്ഷികളെ വിസ്തരിക്കുകയും,ശാസ്ത്രീയ തെളിവുകൾ നിരത്തുകയും ചെയ്തു.കുന്നംകുളം പോലീസ് സ്റ്റേഷനിലെ എഎസ്ഐ ആയിരുന്ന സി.സുനിൽ മൊഴിയെടുത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്ത കേസിൽ കുന്നംകുളം എസ്എച്ച്ഒ യു.കെ.ഷാജഹാൻ പ്രതികൾക്കെതിരെ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു.പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് കെ,ആർ.രജിത് കുമാർ ഹാജരായി.കോർട്ട് ലൈസൻ ഓഫീസറായ എഎസ്ഐ പി.ജെ.സാജനും പ്രോസിക്യൂഷനെ സഹായിച്ചു.
Follow us on :
Tags:
More in Related News
Please select your location.