Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Jul 2025 18:19 IST
Share News :
തലയോലപ്പറമ്പ്: ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ്, തലയോലപ്പറമ്പ് വടയാർ പൊട്ടൻചിറ സ്വദേശിയായ യുവാവിന് 6.80 ലക്ഷം രൂപ നഷ്ടപ്പെട്ടു. കഴിഞ്ഞ മാർച്ച് 24 മുതൽ 28 വരെയുള്ള ദിവസങ്ങളിലാണ് തട്ടിപ്പ് നടന്നത്.
ആലപ്പുഴയിൽ ഹൈപ്പർമാർക്കറ്റിലെ ഏരിയാ മാനേജരാണ് തട്ടിപ്പിന് ഇരയായ യുവാവ്.
സ്വകാര്യ ജോബ് വെബ്സൈറ്റിൽ നിന്നുമാണ് നമ്പർ ലഭിച്ചതെന്ന് പറഞ്ഞ് സഞ്ജന പഞ്ചാൽ എന്ന യുവതിയാണ് യുവാവിനെ വിളിച്ചത്. ന്യൂസീലൻ്റ് ട്രേഡിങ് കമ്പനിയിൽ പണം നിക്ഷേപിച്ചാൽ ഇരട്ടിയിലധികം തുക മടക്കിത്തരുന്ന ഓൺലൈൻ ജോലിയാണെന്ന് പറയുകയും ഇതിൻ്റെ വിവരങ്ങളെല്ലാം ടെലഗ്രാമിലൂടെ യുവാവിന് കൈമാറുകയുമായിരുന്നു. തുടർന്ന് പല പ്രാവശ്യം വിളിച്ചതോടെ 23 ന് 7000 രൂപ നിക്ഷേപിച്ചപ്പോൾ 15000 രൂപ ഒരു മണിക്കൂറിനുള്ളിൽ തന്നെ യുവാവിൻ്റെ അക്കൗണ്ടിൽ ലഭിക്കുകയായിരുന്നു. 24 ന് വീണ്ടും 10,000 രൂപ ഇവർ നിർദ്ദേശിച്ച മറ്റൊരു അക്കൗണ്ടിലേക്ക് അയച്ച് നൽകി. ഉടൻ യുവതി വിളിച്ച് 18000 രൂപ ട്രേഡിംഗ് അക്കൗണ്ട് റീചാർജ് ചെയ്യുന്നതിന് മറ്റൊരു അക്കൗണ്ടിൽ അയച്ച് നൽകണമെന്ന് പറഞ്ഞതിനെ തുടർന്ന് ഉടൻ ട്രാൻസ്ഫർ ചെയ്ത് നൽകുകയും അന്ന് തന്നെ 40,000 രൂപ യുവാവിൻ്റെ അക്കൗണ്ടിൽ ലഭിക്കുകയുമായിരുന്നു. തുടർന്ന് ഇതിൽ വിശ്വാസത്തിലായ യുവാവ് പലപ്പോഴായി 7.80 രൂപ ഇവർ പറഞ്ഞ പല അക്കൗണ്ടുകളിലേക്ക് അയച്ച് നൽകുകയായിരുന്നു. തുടർന്ന് പണം ലഭിക്കാതെ വന്നതോടെ യുവതിയെ വിളിച്ചപ്പോഴാണ് 7 ലക്ഷം രൂപ കൂടി സെക്യൂരിറ്റി ഡിപ്പോസിറ്റായി ട്രേഡിംഗ് കമ്പനിയുടെ അക്കൗണ്ടിൽ കാണിച്ചാൽ മാത്രമെ അയച്ചുകൊടുത്ത 7.80 ലക്ഷവും ട്രേഡിംഗ് ലാഭവും ലഭിക്കുകയുള്ളുവെന്ന് അറിയിച്ചത്. അവസാനം അയച്ച ഒരു ലക്ഷം രൂപ ഇവർ നൽകിയ അക്കൗണ്ടിൽ ട്രാൻസ്ഫർ ആകാതെ തിരികെ യുവാവിന് അക്കൗണ്ടിൽ റീഫണ്ട് ലഭിക്കുകയും ചെയ്തു. പിന്നീട് തുക കിട്ടാതെ വന്നതോടെ യുവതിയെ വീണ്ടും വിളിച്ചെങ്കിലും 7 ലക്ഷം രൂപ അടയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു. പിന്നീട് ഇവരുടെ തട്ടിപ്പ് മനസ്സിലാക്കി പോലീസിൽ അറിയിക്കുമെന്ന് പറഞ്ഞതോടെ യുവാവിൻ്റെ ഫോൺ കോൺടാക്റ്റ് ബ്ലോക്ക് ചെയ്യുകയായിരുന്നു. തുടർന്ന് യുവാവ് തലയോലപ്പറമ്പ് പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Follow us on :
Tags:
More in Related News
Please select your location.