Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Jul 2025 17:04 IST
Share News :
കോട്ടയം: കോട്ടയത്ത് കനത്ത കാറ്റിലും മഴയിലും വ്യാപകനാശം. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടേകാലോടെ ഉണ്ടായ അതിശക്തമായ ചുഴലിക്കാറ്റിൽ കോട്ടയം ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ വ്യാപക നാശനഷ്ടം ഉണ്ടായി. മരങ്ങൾ കടപുഴകി. മരം ഒടിഞ്ഞുവീണ് പലയിടങ്ങളിലും കിടക്കുന്നതിനാൽ വാഹന ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. വൈദ്യുതി ബന്ധവും പലയിടങ്ങളിൽ വിശ്ചേദിക്കപ്പെട്ടു.
പനച്ചിക്കാട് ഉണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ പനച്ചിക്കാട് സഹകരണ ബാങ്കിൻ്റെ മുകളിൽ സ്ഥാപിച്ചിരിക്കുന്ന ഏഴ് സോളാർ പാനൽ പറന്ന്പോയി. പറന്ന് പോയ സോളാർ പാനൽ തൊട്ടടുത്തുള്ള കൃഷിഭവൻ ഓഫീസിന്റെ മുകളിലേക്കാണ് വീണത്. പാനൽ വീണ് കൃഷിഭവൻ ഓഫീസിന്റെ മുകൾഭാഗത്തെ ഓട് തകർന്നു. ഓട് തകർന്നതോടെ കനത്തമഴയിൽ കൃഷിഭവനിൽ വെള്ളമായി. ഓഫീസിന് സീലിംഗ് ഉള്ളത് കാരണം വൻ ദുരന്തമാണ് ഒഴിവായത്.
കനത്ത മഴയിലും കാറ്റിലും പനച്ചിക്കാട് സായിപ്പ് കവലയിൽ മരം വീണ് വൻ ഗതാഗതക്കുരുക്കുണ്ടായി. പഞ്ചായത്തിലെ 17ാം വാർഡിൽ തരകൻ വീട് റോയ് ചാക്കോയുടെ വീടിന്റെ മുകൾനില കാറ്റിൽ തകർന്നു വീണു.
പനച്ചിക്കാട് പാത്താമുട്ടം പാമ്പൂരാംപാറയിലുണ്ടായ കനത്ത കാറ്റിലും മഴയിലും വീടിന്റെ മേൽക്കൂര തകർന്നു. ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞിരുന്ന വീടിന്റെ മേൽക്കൂര 30 മീറ്ററോളം അകലേക്ക് പറന്നുപോയി. പാമ്പൂരംപാറ പാറയിൽ പി. ഐ. ബിജുവിന്റെ വീടാണ് കാറ്റത്ത് നശിച്ചത്. ഈ സമയം മകൾ ബിയാമോൾ വീടിനുള്ളിൽ ഉണ്ടായിരുന്നു. ഓടി രക്ഷപ്പെടുകയായിരുന്നു.
Follow us on :
Tags:
More in Related News
Please select your location.