Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയം സി.എം.എസ് കോളജ് റോഡിൽ മരം കടപുഴകി വീണു; ഒഴിവായത് വൻദുരന്തം

25 Jul 2025 18:02 IST

CN Remya

Share News :

കോട്ടയം: കോട്ടയം സി.എം.എസ് കോളജ് റോഡിൽ മരം കടപുഴകി വീണു. വെള്ളിയാഴ്ച ഉച്ചയ്ക്കുണ്ടായ കനത്ത മഴയിലാണ് സി.എം.എസ് കോളജ് റോഡിൽ മരം കടപുഴകി വീണത്. കോളജിന്റെ മതിൽക്കെട്ടിനുള്ളിൽ നിൽക്കുന്ന മരം വൈദ്യുതി ലൈനുകൾക്ക് മുകളിലൂടെ റോഡിലേയ്ക്കു വീഴുകയായിരുന്നു. കോളജിന്റെ രണ്ട് മതിലുകളിൽ തട്ടിനിന്നു.   വെള്ളിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരുന്നതിനാൽ കോളജ് റോഡിൽ വിദ്യാർത്ഥികളും വിദ്യാർത്ഥികളുടെ വാഹനവും ഉണ്ടായിരുന്നില്ല. ഇതിനാൽ വൻ ദുരന്തം ഒഴിവായി. കോളജ് ക്യാമ്പസിനുള്ളിലും നിരവധി മരങ്ങൾ ഒടിഞ്ഞു വീണ് അപകടം ഉണ്ടായിട്ടുണ്ട്. കോട്ടയത്ത്നിന്നുള്ള അഗ്നിരക്ഷാ സേനാ സംഘം രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. മരങ്ങൾ വെട്ടി മാറ്റുന്ന ജോലികൾ പുരോഗമിക്കുകയാണ്.

Follow us on :

More in Related News