Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സംവിധായകൻ ജോഷി മാത്യു. കെ. ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ

02 Oct 2026 12:55 IST

CN Remya

Share News :

കോട്ടയം: മലയാള ചലച്ചിത്ര രംഗത്തെ പ്രമുഖ സംവിധായകനും മാക്ട ചെയർമാനുമായ ജോഷി മാത്യു കെ. ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് ചെയർമാനായി നിയമിതനായി. ദേശീയ- സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും വിവിധ നിരൂപക അവാർഡുകളും സ്വന്തമാക്കിയിട്ടുള്ള ജോഷി മാത്യുവിന്റെ സിനിമാ രംഗത്തെ സമഗ്ര സംഭാവനകൾ മുൻനിർത്തിയാണ് കെ. ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ ചെയർമാൻ പദവിയിലേക്ക് അദ്ദേഹത്തെ തിരഞ്ഞെടുത്തത്.

കോട്ടയം സ്വദേശിയായ അദ്ദേഹം 1984-ൽ പ്രശസ്ത സംവിധായകൻ പി. പത്മരാജന്റെ കീഴിൽ അസിസ്റ്റന്റ് ഡയറക്ടറായാണ് ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത്. പിന്നീട് 'ഇന്നലെ' ഉൾപ്പെടെയുള്ള ചിത്രങ്ങളിൽ ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ച അദ്ദേഹം, 1992-ൽ പുറത്തിറങ്ങിയ 'നക്ഷത്രകൂടാരം' എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനാകുന്നത്. തുടർന്ന് 'ഒരു കടങ്കഥ പോലെ', 'രാജധാനി', 'പത്താം നിലയിലെ തീവണ്ടി' (ഈ ചിത്രത്തിന് ഫിപ്രെസ്സി പുരസ്കാരം ലഭിച്ചിട്ടുണ്ട്), 'ഉപദേശിയുടെ മകൻ', ദേശീയ പുരസ്കാരം നേടിയ 'ബ്ലാക്ക് ഫോറസ്റ്റ്', 'അങ്ങ് ദൂരെ ഒരു ദേശത്ത്, 'നൊമ്പരക്കൂട്' തുടങ്ങി നിരവധി ശ്രദ്ധേയമായ ചലച്ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.

Follow us on :

More in Related News