Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Apr 2025 20:33 IST
Share News :
ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമർപ്പിച്ച തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയിലെ മണ്ഡപത്തെയും രാമേശ്വരത്തെയും ബന്ധിപ്പിക്കുന്ന പുതിയ പാമ്പൻ പാലത്തിന് ഉദ്ഘാടനത്തിന് പിന്നാലെ സങ്കേതിക തകരാർ. കപ്പല്‍ കടന്നുപോകാനായി ഉയർത്തിയ വെർട്ടിക്കല്‍ ലിഫ്റ്റ് സ്പാൻ താഴ്ത്താനാവാത്തത് അധികൃതരെ കുഴച്ചു. അടിയന്തര അറ്റകുറ്റപ്പണിയിലൂടെ പ്രശ്നം പരിഹരിച്ചെങ്കിലും കൂടുതല്‍ പരിശോധന വരും ദിവസങ്ങളില്‍ തുടരുമെന്ന് അധികൃതർ അറിയിച്ചു.
രാജ്യത്തെ ആദ്യ വെർട്ടിക്കല്‍ ലിഫ്റ്റ് കടല്‍പാലമായ രാമേശ്വരത്തെ പുതിയ പാമ്പൻ റെയില്‍പാലം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമർപ്പിച്ചതിനു പിന്നാലെയാണ് തകരാർ റിപ്പോർട്ട് ചെയ്തത്. പാലത്തിലൂടെയുള്ള രാമേശ്വരം-താംബരം (ചെന്നൈ) എന്ന പുതിയ ട്രെയിൻ സർവിസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് തീരസംരക്ഷണ സേനയുടെ ചെറുകപ്പല്‍ കടന്നുപോകാനായി പാലത്തിന്റെ വെർട്ടിക്കല്‍ ലിഫ്റ്റ് സ്പാൻ ഉയർത്തുകയും ചെയ്തു. എന്നാല്‍ കപ്പല്‍ കടന്നുപോയ ശേഷം ലിഫ്റ്റ് സ്പാൻ താഴ്ത്താൻ കഴിഞ്ഞില്ല.
550 കോടിയിലധികം രൂപ ചെലവില്‍ നിർമിച്ച പുതിയ പാലം ഇന്ത്യയിലെ ആദ്യത്തെ ലംബ സീ ലിഫ്റ്റ് പാലമാണ്. 2.08 കിലോമീറ്റർ രൂരമുള്ള പാലത്തില്‍ 99 സ്പാനുകളും 72.5 മീറ്റർ നീളമുള്ള ലംബ ലിഫ്റ്റ് സ്പാനും ഉള്‍പ്പെടുന്നു. ഇതുപയോഗിച്ച് പാലം 17 മീറ്റർ വരെ ഉയർത്താൻ കഴിയും. ഇത് വലിയ കപ്പലുകളുടെ സുഗമമായ കടന്നുപോകലിനും തടസ്സമില്ലാത്ത ട്രെയിൻ പ്രവർത്തനങ്ങള്‍ക്കും സഹായമാകും.
രാജ്യമെമ്പാടുമുള്ള ഭക്തർ വർഷം മുഴുവനും എത്തുന്ന തീർഥാടന കേന്ദ്രമാണ് രാമേശ്വരം. പുതിയ പാലം കമീഷൻ ചെയ്തതോടെ മെയില്‍, എക്‌സ്പ്രസ്, പാസഞ്ചർ ട്രെയിനുകള്‍ രാമേശ്വത്തുനിന്ന് തുടങ്ങുകയും അവസാനിക്കുകയും ചെയ്യുമെന്ന് ദക്ഷിണ റെയില്‍വേ പ്രഖ്യാപിച്ചു.
അതേ സമയം തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ഉദ്ഘാടന ചടങ്ങിൽ നിന്ന് വിട്ട് നിന്നു. നേർത്തെ ഏറ്റെടുത്ത ഔദ്യോഗിക ചടങ്ങുകൾ ഉള്ളത് കാരണമാണ് പങ്കെടുക്കാത്തത് എന്ന് അദ്ധേഹത്തിൻ്റെ ഓഫീസ് വൃത്തങ്ങൾ അറിയിച്ചു. ഉദ്ഘാന ചടങ്ങില്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്, തമിഴ്‌നാട് ഗവർണർ ആർ.എൻ രവി, സംസ്ഥാന ധനമന്ത്രി തങ്കം തെന്നരസു തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Follow us on :
Tags:
More in Related News
Please select your location.