Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Sep 2024 18:08 IST
Share News :
ചാലക്കുടി:
പനമ്പള്ളി ഗവൺമെന്റ് കോളേജ് ക്യാമ്പശാസ്ത്ര സമിതിയുടെ നേതൃത്വത്തിൽ പനമ്പിള്ളി കോളേജ് മലയാളം വിഭാഗത്തിന്റെ സഹകരണത്തോടു കൂടി ചായ ചര്‍ച്ച നടന്നു. 1998 ഏറ്റവും മികച്ച നാടകത്തിന് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച സച്ചിദാനന്ദൻ മാഷിന്റെ കൃതിയായ ഗാന്ധിയെ ആസ്പദമാക്കിയായിരുന്നു ചായ ചർച്ച നടന്നത്. പൊളിറ്റിക്സ് വിദ്യാർത്ഥി ദൃശ്യ വിഷയ അവതരണം നടത്തി. മലയാളം വിഭാഗം സെക്ഷൻ അധ്യാപകരായ ഡോ. ഷിജു കെ,അഖില മോഹൻ കെ, സോഹൻലാൽ ടി എം, യുവസമിതി ജില്ല കൺവീനർ അമൽ രവീന്ദ്രൻ, ക്യാമ്പസ് ശാസ്ത്ര സമിതി കൺവീനർ ആദിത്യൻ, ക്യാമ്പസ് ശാസ്താ സമിതി ചെയർപേഴ്സൺ അതുല്യ പി പിയും മുപ്പതോളം വിദ്യാർഥികളും ചായ കുടിച്ചു ചർച്ചയിൽ പങ്കെടുത്തു. ഗാന്ധി ആദർശങ്ങളും, ഗാന്ധിജിയുടെ സമര കാലഘട്ടങ്ങളും, ജീവിതരേഖകളും, സച്ചിദാനന്ദൻ മാഷുടെ എഴുത്തുകളും ചർച്ചയുടെ ഭാഗമായി. വൈകുന്നേരം 4:30 നു ചർച്ച അവസാനിച്ചു.
Follow us on :
Tags:
More in Related News
Please select your location.