Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Jun 2025 22:31 IST
Share News :
കോട്ടയം: ഡിവൈഎഫ്ഐ കുട്ടിപ്പടി യൂണിറ്റും സിപിഎം അമ്മഞ്ചേരി ബ്രാഞ്ചും സംയുക്തമായി പഠനോപകരണ വിതരണവും പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എപ്ലസ് നേടിയ പ്രതിഭകളെ ആദരിക്കലും നടത്തി. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ ഉദ്ഘാടനം നിർവഹിച്ചു. എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ ആഷിത ജോർജ്, വൈഡൂര്യ എം.എസ്, പ്ലസ് ടു വിന് ഫുൾ എ പ്ലസ് നേടിയ അലാമി അനീഷ്, ആവണി സന്തോഷ് എന്നിവരെ മെമെന്റോ നൽകി ആദരിക്കുകയും ചെയ്തു. എൽകെജി മുതൽ പ്ലസ് ടു വരെ പഠിക്കുന്ന അമ്പതോളം കുട്ടികൾക്കായി പഠനോപകരണ വിതരണം നടത്തി.
യൂണിറ്റ് പ്രസിഡന്റ് കൈലാസ്. എസ് അധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മറ്റി സെക്രട്ടറി സിബി സെബാസ്റ്റ്യൻ, മാന്നാനം സഹകരണ ബാങ്ക് പ്രസിഡന്റ് പി. കെ. ജയപ്രകാശ്, ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മറ്റി അംഗം ഫിലിപ്പ് സി. ജോസഫ്, അമ്മഞ്ചേരി ബ്രാഞ്ച് സെക്രട്ടറി മഞ്ജു ജോർജ് എന്നിവർ സംസാരിച്ചു. ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി അജിത്ത് മോൻ പി. ടി, പ്രസിഡന്റ് ബിനു. ആർ, ലോക്കൽ കമ്മറ്റി അംഗം അനൂപ് അഷ്റഫ്, എസ്എഫ്ഐ ഏരിയ സെക്രട്ടറി അതുൽ സജീവ് തുടങ്ങിയവർ പങ്കെടുത്തു. യൂണിറ്റ് സെക്രട്ടറി ഷിജോ ചാക്കോ സ്വാഗതവും പ്രവീൺ മോഹൻ നന്ദിയും പറഞ്ഞു.
Follow us on :
More in Related News
Please select your location.