Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടുത്തുരുത്തി വിദ്യാഭ്യാസ ഉപജില്ലാതല പരിസ്ഥിതി ദിനാചരണം

05 Jun 2025 21:12 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: പ്രകൃതി സംരക്ഷണത്തിൻ്റെ ആവശ്യകത കാലഘട്ടത്തിൻ്റെ അനിവാര്യതയാണെന്നും ഇതേക്കുറിച്ച് സമൂഹം ഗൗരവമായി ചർച്ച ചെയ്യണമെന്നും മോൻസ് ജോസഫ് എംഎൽഎ. പറഞ്ഞു. പ്രകൃതി ദുരന്തങ്ങളെയും അതു ഉയർത്തുന്ന പ്രതിസന്ധികളെയും മറികടക്കണമെങ്കിൽ പാരിസ്ഥിതിക സംരക്ഷണത്തിന് വലിയ പ്രാധാന്യം നൽകേണ്ടതുണ്ടെന്നും എംഎൽഎ അഭിപ്രായപ്പെട്ടു. കടുത്തുരുത്തി വിദ്യാഭ്യാസ ഉപജില്ലാതല പരിസ്ഥിതി ദിനാചരണ ചടങ്ങുകൾ ആയാംകുടി ഹൈസ്‌കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎൽഎ. സ്കൂൾ മാനേജർ ആയാംകുടി വാസുദേവൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. പ്രമോദ്, ഫൗളി ജോർജ്, ഹെഡ്‌മാസ്റ്റർ ബിജുമാർ TS, ബിജു മുല്ലക്കുടി, ജോണി കണിവേലി, അധ്യാപകരായ ശ്രീകല, ഇന്ദു, സൗമ്യ, സ്വപ്‌ന തുടങ്ങിയവർ പ്രസംഗിച്ചു. സ്കൂൾ അങ്കണത്തിൽ തേന്മാവിൻ തൈ നട്ടു കൊണ്ടാണ് പരിസ്ഥിതി ദിനാചരണ ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്. കുട്ടികൾക്കായി പ്രത്യേക ബോധവൽക്കരണക്ലാസുംനടത്തി




Follow us on :

More in Related News