Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊല്ലം റെയിൽവേ സ്റ്റേഷനും പെരിനാട് സ്റ്റേഷനും ഇടയിൽ തീവണ്ടികൾക്ക് നേരെ കല്ലേറ്

17 May 2024 07:43 IST

R mohandas

Share News :


കൊല്ലം :റെയിൽവേ സ്റ്റേഷനും പെരിനാട് റെയിൽവേ സ്റ്റേഷനും ഇടയിൽ തീവണ്ടികൾക്ക് നേരെ കല്ലേറ് . റെയിൽവേ സംരക്ഷണ പോലീസും റെയിൽവേ പോലീസും അന്വേഷണം ആരംഭിച്ചു. കൊല്ലം എസ്.എൻ കോളേജിന്റെ ഭാഗത്ത് വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലെറിഞ്ഞ് കഴിഞ്ഞ ആ ഴ്ചയാണ് .

അതിന് പിന്നാലെ കണ്ടച്ചിറ - ചാത്തിനാ കുളം ഭാഗത്ത് ഏറനാട് എക്സ്പ്രസ്സ് നേരെ കല്ലേറ് നടന്നു. വൈകിട്ട് ആറുമണിക്ക് ശേഷമാണ് കല്ലേറ് നടന്നത്. കല്ലേറിൽ യാത്രക്കാരന് മുഖത്ത് പരിക്കേൽക്കുകയും പല്ല് നഷ്ടപ്പെടുകയും ചെയ്തു. ഇയാളുടെ പരാതിയിൽ കൊല്ലം റെയിൽവേ പോലീസ് കേസെടുത്തു.

 വന്ദേ ഭരതിന് നേരെ കല്ലെറിഞ്ഞത് കുട്ടികളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കല്ലെറിഞ്ഞവരെ കണ്ടെത്താൻ പകലും രാത്രിയും ആർപിഎഫ് ൻ്റെ നേതൃത്വത്തിൽ കൊല്ലം മുതൽ പെരിനാട് വരെയുള്ള ഭാഗങ്ങളിൽ പരിശോധന നടന്നു വരികയാണ്.


Follow us on :

More in Related News