Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോതകുറിശി വൈദ്യുതി ഓഫീസിന് മുന്നിൽ നിന്ന് മോഷ്ടിക്കപ്പെട്ടത് സുമാർ നൂറ് മീറ്റർ കമ്പി

21 Aug 2024 08:19 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : കോതകുറിശി 

കെ എസ് ഇ ബി ഓഫീസിന് മുന്നിൽ നിന്ന് മോഷണം പോയത് സുമാർ നൂറ് മീറ്റർ കമ്പിയാണെന്ന് സ്ഥിരീകരിച്ചു. ഓഫീസ് പ്രവർത്തിച്ചു വരുന്ന വാടകക്കെട്ടിടത്തിന് മുന്നിൽ സൂക്ഷിച്ചിരുന്ന മൂന്ന് റോൾ അലുമിനിയവും സ്റ്റീലും ചേർന്ന റാബിറ്റ് എന്ന വിഭാഗത്തിൽ പെട്ട കമ്പിയാണ് മോഷ്ടിച്ചത്. ഉപയോഗമില്ലാത്ത ലൈനുകളിൽ നിന്ന് അഴിച്ചു മാറ്റിയ കമ്പിയാണിത് . വിവിധ വൈദ്യുതി സെക്ഷൻ ഓഫീസുകളിൽ ഇങ്ങനെ ഉപയോഗിക്കാത്ത

ലൈനുകളിലെ കമ്പികൾ

അതാത് ഓഫീസ് പരിസരങ്ങളിൽ (യാർഡ്) സൂക്ഷിക്കുകയാണ് പതിവ് . പല ഓഫീസ് പരിസരങ്ങളിലും ഇവ സൂക്ഷിച്ചിരിക്കുന്നത് തീരെ സുരക്ഷിതമല്ലാത്ത പൊതു

ഇടങ്ങളിലാണ് . ഷൊർണൂരിലെ സ്റ്റോറിലേക്ക് കൈമാറുന്നതിനായി സൂക്ഷിച്ചിരുന്നതാണ് കോതകുറിശി ഓഫീസ് പരിസരത്ത് നിന്നു മോഷ്ടിക്കപ്പെട്ട കമ്പി .

ഓഫീസിന് മുന്നിൽ നിന്ന് മോഷ്ടിച്ച

റോൾ കമ്പി

മുറിച്ചു കഷണങ്ങളാക്കി

ചാക്കുകളിലാക്കി കൊണ്ടുവന്നാണ്

മോഷ്ടാക്കൾ വിൽപനക്ക് ശ്രമം നടത്തിയത് . കഴിഞ്ഞ പതിനേഴിന് പുലർച്ചെയാണ് ഷർട്ടും പാൻ്റ്സും ധരിച്ച ഒരു യുവാവ് ഓഫീസിന് മുന്നിലേക്ക് നടന്നെത്തി കമ്പി റോളുകൾ എടുത്ത് കൊണ്ടു പോകുന്നതായി

സി സി ടി വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായത് . ഒറ്റപ്പാലം റെയിൽവെ സ്റ്റേഷൻ പരിസരത്തെ ആക്രിക്കടയിൽ മോഷണമുതൽ വിൽപനക്ക് കൊണ്ടു വന്നപ്പോൾ പോലീസ് പിടിയിലായ രണ്ട് പ്രതികളിലൊരാൾ

നേരത്തെ ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയാണെന്നാണ് പോലീസ് പറയുന്നത് .

Follow us on :

More in Related News