Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാള ഹോളി ഗ്രേസിൽ സ്‌റ്റോഗോ ഫെസ്റ്റിന് സമാപനമായി.

04 Dec 2024 10:46 IST

WILSON MECHERY

Share News :

 മാള,:ഹോളി ഗ്രേസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷണിൽ നടന്നുവരുന്ന സ്റ്റോഗോ ഫെസ്റ്റ് ആൻഡ് ടെക്ഫെസ്റ്റ് എന്നിവയുടെ സമാപന സമ്മേളനം സുപ്രസിദ്ധ ഫിലിം ഡയറക്ടർ സിബി മലയിൽ ഉദ്ഘാടനം ചെയ്തു. മുൻ ഡി ജി പി ഋഷിരാജ് സിംഗ് അനർഗളമായി മലയാളഭാഷയിൽ സംസാരിക്കുന്നത്എടുത്തുപറഞ്ഞുകൊണ്ട് മലയാളഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും ബോധവാന്മാരാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

 മുൻ ഡി ജി പി ഋഷി രാജ് സിംഗ് മുഖ്യ പ്രഭാഷണം നടത്തി. സൈബർ സെക്യൂരിറ്റി യെക്കുറിച്ചും, കുട്ടികൾ മൊബൈൽഫോൺ, കമ്പ്യൂട്ടർ എന്നിവ കരുതലോടെ ഉപയോഗിക്കേണ്ട പ്രാധാന്യത്തെക്കുറിച്ചും, രക്ഷിതാക്കൾ മക്കളെ കരുതലോടെ നിരീക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം അവരെ പറഞ്ഞു ബോധ്യപ്പെടുത്തി.


 ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ആധുനികകാലത്തെ പ്രാധാന്യത്തെക്കുറിച്ചും, അതുപോലെ തന്നെ സമൂഹത്തിൽ ഉണ്ടാക്കാവുന്ന അപകടങ്ങളെ കുറിച്ചും, ആ രംഗത്ത് വിദഗ്ധരായവർ പാനൽ ചർച്ചയിലൂടെയും വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്കുള്ള മറുപടിയിലൂടെയും അറിവുകൾ പകർന്നു നൽകി

 ജയേഴ്സ് സെബാസ്റ്റ്യൻ (Founder & C M D Tachyon Group) അധ്യക്ഷത വഹിച്ചു. ഹോളി ഗ്രേസ് അക്കാദമി ചെയർമാൻ ബെന്നി ജോൺ ഐനിക്കൽ, പ്രിൻസിപ്പാൾ ബിനി എം എന്നിവർ ആശംസകൾ അർപ്പിച്ചു. സ്റ്റോഗോഫെസ്റ്റിൽ വിജയികളായവർക്ക് ഫിലിം ഡയറക്ടർ സിബി മലയിൽ അവാർഡുകൾ സമ്മാനിച്ചു.

Follow us on :

More in Related News