Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Apr 2025 00:02 IST
Share News :
കൊണ്ടോട്ടി :കേരളമാപ്പിള കലാ അക്കാദമി സിൽവർ ജൂബിലിയോടനുബന്ധിച്ച് ചിറ്റെഴുത്ത് സംസ്ഥാന തല മാപ്പിളപ്പാട്ട് കവിയരങ്ങ് ഒരുക്കി. പുളിക്കൽ വി.എം കുട്ടി മാസ്റ്ററുടെ വീട്ട് മുറ്റത്ത് നടന്ന ചടങ്ങിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള 40ഓളം കവികൾ തങ്ങളുടെ പുതിയ രചനകൾ അവതരിപ്പിച്ചു.
പ്രശസ്ത കവി ബക്കർ പന്നൂർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചലചിത്ര ഗാനരചയി താവ് ബാപ്പു വാവാട് മുഖ്യാതിഥിയായി.കേരള മാപ്പിള കലാ അക്കാദമി സംസ്ഥാന ആക്ടിംഗ് പ്രസിഡൻ്റ് എ.കെ മുസ്തഫ അധ്യക്ഷനായി.
അക്കാദമി നടത്തിയ റംസാൻ നിലാവ് ക്വിസ് മൽസരവിജയികൾക്കുള്ള ഉപഹാര വിതരണം
ജില്ലാപഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷ സറീന ഹസീബ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ.കെ.പി
മുജീബ്റഹ്മാൻ, സംസ്ഥാന ജനറൽ സെക്രട്ടറി ആരിഫ് കാപ്പിൽ എന്നിവർ നിർവ്വഹിച്ചു. രചയിതാക്കൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം
അഷ്റഫ് പുളിക്കൽ,അക്കാദമി കണ്ണൂർ ജില്ല ജനൽ സെക്രട്ടറി സാമുവൽ പ്രേംകുമാർ, വയനാട് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുല്ല മാസ്റ്റർ മുട്ടിൽ,അബ്ദു റഹിമാൻ കള്ളിതൊടി, കെ.എ സഗീർ,ഇർഷാദ് മേക്കാടൻ, മജീദ് ബക്കർ എന്നിവർ നിർവ്വഹിച്ചു.ഗായിക മുക്കം സാജിത പ്രാർത്ഥന ഗാനം ആലപിച്ചു.ജില്ലാ പ്രസിഡൻ്റ് ലുഖ്മാൻ അരീക്കോട്,ജനറൽ സെക്രട്ടറി പി.വി ഹസീബ് റഹ്മാൻ,ബഷീർ തൊട്ടിയൻ,ഫൈസൽ കന്മനം,ശബാന ചെമ്മാട്,അഷ്റഫ് കള്ളാടിയിൽ,സക്കരിയ്യ കിഴിശ്ശേരി,അബ്ദുൽ ഖാദർ ഉറുമി എന്നിവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.