Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 May 2025 20:25 IST
Share News :
കൊണ്ടോട്ടി : ചരിത്ര പ്രസിദ്ധമായ കൊണ്ടോട്ടി നേർച്ചയ്ക്ക് ഇന്ന് വൈകിട്ട് തോക്കെടുക്കൽ കർമത്തോടെ തുടക്കം. ഇനി നാല് രാത്രിയും അഞ്ചു പകലും കൊണ്ടോട്ടിക്ക് ഉത്സവ പ്രതീതി ആയിരിക്കും. സൂഫിവര്യനായിരുന്ന ഷെയ്ഖ് മുഹമ്മദ് ഷാ തങ്ങളുടെ ചരമദിനത്തോടനു ബന്ധിച്ചാണ് കൊണ്ടോട്ടി നേർച്ച ആചരിക്കുന്നത്. പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യം തൊട്ട് നടത്തി പോന്നിരുന്ന കൊണ്ടോട്ടി നേർച്ച തങ്ങൾ കുടുംബത്തിലെ സ്ഥാനീയ തർക്കത്തെ തുടർന്ന് 14 വർഷം മുടങ്ങി കിടന്നിരുന്നു.
സ്ഥാനീയൻ കെ ടി റഹ്മാൻ തങ്ങളുടെ കാർമികത്വത്തിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ മഗ്‌രിബ് ബാങ്കിന് ശേഷമായിരുന്നു തോക്കെടുക്കൽ ചടങ്ങ്.
തുടർന്ന് സി ഹംസ സാഹിബിന്റെ ആത്മീയ പ്രഭാഷണവും ലക്ഷദ്വീപിൽ നിന്നുള്ള ലിറാർ അമീനിയുടെ സൂഫിഗാനവും അരങ്ങേറും
നാളത്തെ ചടങ്ങുകൾ
വൈകിട്ട് 5.30 ന് വള്ളുവനാട്ടുകര പെട്ടി വരവ്, 7 ന് തക്കിയൻസ് ഖവാലി
ഫോട്ടോ :കൊണ്ടോട്ടി നേർച്ചയ്ക്ക് തുടക്കം കുറിച്ച് കൊണ്ട് പീരങ്കിക്ക് തീ കൊളുത്തുന്നു
Follow us on :
Tags:
More in Related News
Please select your location.