Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അമ്മയ്ക്കെതിരെ താരങ്ങൾ: തെറ്റ് ചെയ്തവർ ശിക്ഷിക്കപെടണം.

26 Aug 2024 08:58 IST

Enlight News Desk

Share News :

കൊച്ചി: ഹേമ കമ്മറ്റി റിപ്പോർട്ടിനെ തുടർന്നുണ്ടായ കോളിളക്കത്തിൽ അമ്മയിൽ തന്നെ അം​ഗങ്ങൾ രണ്ട് തട്ടിൽ.

തെറ്റ് ചെയ്തവർ ശിക്ഷക്കപെടണമെന്ന ശക്തമായ നിലപാടെടുത്ത അമ്മ വൈസ് പ്രസിഡന്റ് ജയൻ ചേർത്തലയും, പിന്നാലെ ജ​ഗദീഷും നിലപാട് വ്യക്തമാക്കിയതോടെ അമ്മ മാധ്യമങ്ങൾക്ക് മുന്നിൽ നിലപാട് പറയേണ്ടിവന്നു. തെറ്റ് ചെയ്തവർ ശിക്ഷക്കപെടും എന്ന് മാധ്യമങ്ങളോട് അമ്മയുടെ ആ​ഗ്രഹം പറഞ്ഞ ജനറൽ സെക്രട്ടറി സിദ്ധീഖിന് തന്നെ തൊട്ടടുത്ത ദിവസം പീഡിനാരോപണം നേരിട്ട് സ്ഥാനം രാജിവെക്കേണ്ടിവന്നു.പൊതു ജനം അമ്മയെ അവിശ്വസിച്ച് തുടങ്ങിയതോടെയാണ് മറ്റുതാരങ്ങൾ പലരും നിലാപാടുമായി രം​ഗത്തെത്തി തുടങ്ങിയത്.

അശോകൻ, ടൊവിനോ, തുടങ്ങിയവ്ര ‍കൂടി രം​ഗത്തെത്തി തുടങ്ങി. അമ്മയുടെ എക്സിക്യൂട്ടീവ് കമ്മറ്റി യോഗം നാളെ കൊച്ചിയിൽ ചേരും. പ്രസിഡന്റ് മോഹൻലാൽ അടക്കമുള്ളവർ യോഗത്തിൽ പങ്കെടുക്കും. യുവനടിയിൽ നിന്ന് ലൈംഗികാരോപണം നേരിട്ട് ജനറൽ സെക്രട്ടറി സിദ്ദിഖ് രാജിവച്ചതടക്കമുള്ള പ്രതിസന്ധികൾക്കിടയിലാണ് യോഗം.സിദ്ദിഖ് ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചതോടെ ആരായിരിക്കും അമ്മയുടെ പുതിയ ജനറല്‍ സെക്രട്ടറിയെന്നതാണ് ആകാംക്ഷ. ജനറൽ സെക്രട്ടറിയുടെ അഭാവത്തിൽ ജോയന്റ് സെക്രട്ടറി ബാബുരാജിനാണ് ചുമതലകൾ നൽകിയിരിക്കുന്നത്.ഹേമ കമ്മറ്റി റിപ്പോർട്ടിനെ തുടർന്നുണ്ടായ ആരോപണങ്ങളിൽ അമ്മ പ്രസിഡന്റ് മോഹൻലാലിന്റെ മൗനം ഏറെ ചർച്ച ചെയ്യപെടുന്നുണ്ട്യ

ഇതിനിടെ ആരോപണങ്ങളിൽ കൂടുതൽ പരിശോധന നടത്താൻ സർക്കാർ അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചു. ഇതോടെ പൂർണമായും നിയമ വഴിയിൽ നീങ്ങാനാണ് സംഘടനയുടെ തീരുമാനം. സിനിമാ ചിത്രീകരണം പൂർത്തിയാക്കി സിദ്ദിഖ് ഊട്ടിയിൽ നിന്ന് ഇന്ന് കൊച്ചിയിൽ മടങ്ങി എത്തുമെന്നാണ് വിവരം. ദിലീപ് ചിത്രത്തിനായാണ് സിദ്ദിഖ് ഊട്ടിയിലെത്തിയത്.

Follow us on :

More in Related News