Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയില്‍ വിശുദ്ധ യൗസേഫ് പിതാവിന്റെ മരണതിരുനാളും ഊട്ടുനേര്‍ച്ചയും നടന്നു

19 Mar 2026 19:23 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയില്‍ വിശുദ്ധ യൗസേഫ് പിതാവിന്റെ മരണതിരുനാളും ഊട്ടുനേര്‍ച്ചയും നടന്നു. വിശുദ്ധ കുര്‍ബാനയോടെ തിരുകര്‍മങ്ങള്‍ ആരംഭിച്ചു.  ഇടവകാംഗവും കുന്നോത്ത് ഗുഡ് ഷെപ്പേര്‍ഡ് മേജര്‍ സെമിനാരി പ്രഫസറുമായ ഫാ.തോമസ് പുതുകുളങ്ങര വിശുദ്ധ കുര്‍ബാനയര്‍പിച്ചു സന്ദേശം നല്‍കി. തുടര്‍ന്ന് പഴയ പള്ളിയിലേക്ക് വിശുദ്ധ യൗസേഫ് പിതാവിന്റെ തിരുസ്വരൂപവുമായി തിരുനാള്‍ പ്രദക്ഷിണം നടന്നു. പഴയപള്ളിയില്‍ പ്രദക്ഷിണം സമാപിച്ചതോടെ ലദീഞ്ഞ് ആരംഭിച്ചു. തുടര്‍ന്ന് മുട്ടുചിറ ഫൊറോനാപള്ളി വികാരി ഫാ.അബ്രഹാം കൊല്ലിതാനത്തുമലയില്‍ ഊട്ടുനേര്‍ച്ചയുടെ വെഞ്ചരിപ്പ് നിര്‍വഹിച്ചു. ഫൊറോനാ വികാരി ഫാ.ജോണ്‍ പാളിത്തോട്ടം, സഹവികാരി ഫാ.അബ്രാഹം പെരിയപ്പുറത്ത്, ഫാ.സ്റ്റാന്‍ലി മങ്ങാട്ട് എന്നിവര്‍ തിരുനാള്‍ തിരുകര്‍മങ്ങള്‍ക്ക് കാര്‍മികത്വം വഹിച്ചു. ഫാ.ബിജു ഇളബ്ലാശ്ശേരില്‍, ഫാ.ടൈറ്റസ് തട്ടാമറ്റം, ഫാ.തോമസ് പാറേക്കാട്ട് തുടങ്ങിയവര്‍ പങ്കെടുത്തു. ഇടവകയിലെ 27 കുടുംബ കൂട്ടായ്മകളുടെ നേതൃത്വത്തിലാണ് ഊട്ടുനേര്‍ച്ചയുടെ വിഭവങ്ങള്‍ തയാറാക്കിയത്. മൂവായിരത്തിലധികം പേര്‍ക്കുള്ള ഊട്ടുനേര്‍ച്ചയുടെ വിഭവങ്ങളാണ് ഒരുക്കിയത്. ഇതിനാവിശ്യമുള്ള വിഭവങ്ങള്‍ ഇടവകാംഗങ്ങളില്‍ നിന്നുമാണ് ശേഖരിച്ചത്.

Follow us on :

More in Related News