Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സെന്റ് ജെയിംസ് ആശുപത്രിയിക്ക് ഇനി സ്വന്തം റേഡിയോളജി ഡിപ്പാർട്ട്മെന്റ്

05 Jul 2024 13:00 IST

WILSON MECHERY

Share News :


 ചാലക്കുടി: ഇരിങ്ങാലക്കുട രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിക്ക് സ്വന്തമായി പുതിയ റേഡിയോളജി ഡിപ്പാർട്ട്മെന്റ് പ്രവർത്തന സജ്ജമായിക്കഴിഞ്ഞു . അത്യാധുനിക സൗകര്യങ്ങളുടെ ആരംഭിക്കുന്ന എം ആർ ഐ.സി ടി, അൾട്രാ സൗണ്ട് സ്കാനിങ് ഉൾപ്പെടുന്ന റേഡിയോളജി ഡിപ്പാർട്ട്മെന്റിന്റെ ഉദ്ഘാടനം ജൂലൈ 7 ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് സംസ്ഥാന റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ നിർവഹിക്കുന്നതാണ്. ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണുക്കാടൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സെന്റ് ജെയിംസ് ആശുപത്രിഡയറക്ടർ ഡോ. ആന്റു ആലപ്പാടൻ, ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ്, ചാലക്കുടി നഗരസഭ ചെയർമാൻ എബി ജോർജ്, നഗരസഭാ പ്രതിപക്ഷ നേതാവ് സി എസ് സുരേഷ്,സെന്റ് ജെയിംസ് ആശുപത്രി ഫിനാൻസ് ഓഫീസർ ഫാ.ജോസഫ് ഗോപുരം തുടങ്ങിയവർ സംബന്ധിക്കുന്നതായിരി ക്കും. ഇതോടെ ഇതുവരെ ആശുപത്രിയിൽ തന്നെ പുറം കരാർ വ്യവസ്ഥയിൽ(outsourcing ) പ്രവർത്തിച്ചിരുന്ന റേഡിയോളജി ഡിപ്പാർട്ട്മെന്റിന്റെ പ്രവർത്തനം ആശുപത്രി നേരിട്ട് ഏറ്റെടുക്കുകയാണ്. ഇതുവഴി രോഗികൾക്ക് കൂടുതൽ മെച്ചപ്പെട്ട സേവനം വേഗത്തിൽ ലഭിക്കുന്നതിനും രോഗികളുടെ ഇൻഷുറൻസ് സംബന്ധമായ ആവശ്യങ്ങൾ ത്വരിതപ്പെടുത്താനും കഴിയുമെന്ന് ആശുപത്രി ഡയറക്ടർ ഡോ. ആന്റു ആലപ്പാടൻഅറിയിച്ചു.

Follow us on :

More in Related News