Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Dec 2024 13:06 IST
Share News :
സൊഹാർ: ജനുവരി 31 ന് നടക്കുന്ന 'ബാത്തിനോത്സവം 2025' ന്റെ ഭാഗമായി സൗജന്യ മെഗാ സ്‌പെഷാലിറ്റി മെഡിക്കൽ ക്യാമ്പ് ജനുവരി 3 ന് നടക്കുമെന്ന് ഭാരവാഹികൾ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
സഹം സൗഹൃദ വേദിയും, ബദറുൽ സമാ ഗ്രുപ്പ് ഓഫ് ഹോസ്പിറ്റൽസ് & പൊളിക്ലിനിക്ക് നോർത്ത് ബാത്തിനയും ചേർന്ന് സങ്കടിപ്പിച്ചിരിക്കുന്ന സ്‌പെഷാലിറ്റി മെഗാ മെഡിക്കൽ ക്യാമ്പ് ജനുവരി 3 ന് രാവിലെ 9 മണിമുതൽ ഉച്ചയ്ക്ക് 2.30 വരെ സഹം സനായ റോഡിലെ ചിൽഡ്രൻസ് പാർക്കിന് സമീപമുള്ള ഹാളിലാണ് ക്യാമ്പ് സങ്കടിപ്പിച്ചിരിക്കുന്നത്.
ഹൃദയ രോഗവിഭാഗം, നെഫ്രോളജിസ്റ്റ്, ഗൈനക്കോളജി, ഇ.എൻ. ടി, എല്ലു രോഗം, കുട്ടികളുടെ ഡോക്ടർ, ഇന്റെർണൽ മെഡിസിൻ, ജനറൽ പ്രാക്ടീഷ്ണർ എന്നിവരടങ്ങിയ പത്തോളം ഡോക്ടർമാർ പങ്കെടുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
പരിശോധനയിൽ ആവശ്യമായവർക്ക് സൗജന്യ ഇ. സി.ജി സൗകര്യവും ഷുഗർ, പ്രഷർ എന്നിങ്ങനെയുള്ള പരിശോധനയും സൗജന്യമായി ചെയ്യാം എന്ന് ബദറുൽ സമാഹോസ്പിറ്റൽ സോണൽ മാർക്കറ്റിങ് ഹെഡ് ഷെയ്ഖ് ബഷീർ അറിയിച്ചു. കൂടുതൽ പരിശോധനയും ചികിത്സയും ആവശ്യമാണെന്ന് ഡോക്ടർ നിർദ്ദേശിക്കുന്നവർക്ക് ആശുപത്രിയിൽ ചികിത്സാ ചിലവിൽ പരമാവധി കിഴിവ് അനുവദിക്കുമെന്നും, മെഡിക്കൽ ക്യാമ്പിൽ എത്തുന്നവർക്ക് നിശ്ചിത കാലയളവിൽ ഡിസ്‌കൗണ്ട് കൂപ്പൺ അനുവദിക്കുമെന്നും ബദറുൽ സമാ ബാത്തിന ഹെഡ് മനോജ് കുമാർ പറഞ്ഞു.
നിർമ്മാണ മേഖലയിലും മറ്റു മേഖലയിൽ ജോലി ചെയ്യുന്നവർക്ക് വലിയ ആശ്വാസമാണ് ഇതുപോലുള്ള സൗജന്യ മെഡിക്കൽ ക്യാമ്പുകൾ. ഈ അവസരം പരമാവധി ഉപയോഗ പെടുത്തണം എന്ന് സഹം സൗഹൃദ വേദി ഭാരവാഹികൾ പറഞ്ഞു.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf & https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
⭕⭕⭕⭕⭕⭕⭕⭕⭕
For: News & Advertisements: +968 95210987 / enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
More in Related News
Please select your location.