Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊല്ലത്ത് മകൻ അമ്മയെ വെട്ടി പരിക്കേൽപ്പിച്ചു

29 Dec 2024 15:43 IST

R mohandas

Share News :


ചാത്തന്നൂർ: കൊല്ലത്ത് മകൻ അമ്മയെ വെട്ടി പരിക്കേൽപ്പിച്ചു. കൊല്ലം തേവലക്കരയിൽ കൃഷ്ണകുമാരി എന്ന അമ്പത്തിരണ്ടുകാരിയെയാണ് മകൻ മനുമോഹൻ വെട്ടി പരിക്കേൽപ്പിച്ചത്. മദ്യപാനത്തിന് പണം നൽകാത്തതാണ് കാരണമെന്ന് പറയപ്പെടുന്നു.

കൃഷ്ണകുമാരിക്ക് കൈക്കും മുഖത്തും ഗുരുതരമായി പരുക്കേറ്റു. മകൻ മനു മോഹനെ തെക്കുംഭാഗം പോലീസ് കസ്റ്റഡിയിൽ എടുത്തു. വലതുകൈപ്പത്തിയുടെ ഞരമ്പിലടക്കം ആഴത്തിൽ മുറിവേറ്റു. ​മകനെതിരെ വധശ്രമത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

മനുമോഹൻ സ്ഥിരം മദ്യപാനിയാണെന്നും വീട്ടിലെത്തി വഴക്കുണ്ടാക്കുന്നത് പതിവാണെന്നും നാട്ടുകാർ പറയുന്നു. ഇക്കാര്യം നേരത്തെ തന്നെ പൊലീസിനെ അറിയിച്ചിരുന്നതാണ്. വീട്ടിൽ പൊലീസെത്തി പല തർക്കങ്ങളും പരി​ഹരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനൊടുവിലാണ് വീണ്ടും തർക്കമുണ്ടാവുകയും ക്രൂരമായ ആക്രമണത്തിൽ കലാശിക്കുകയും ചെയ്തത്


Follow us on :

More in Related News