Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Dec 2025 19:22 IST
Share News :
സൊഹാർ: സൊഹാർ കെഎംസിസി സ്പോർട്സ് വിങ് സംഘടിപ്പിച്ച സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ എഫ് സി ബിദായയെ തോല്പിച്ച് അൽ ജസീറ സൊഹാർ ജേതാക്കളായി.
ഫൈനലിൽ നിശ്ചിത സമയത്തും ഇരു ടീമുകളും ഗോൾ രഹിത സമനില പാലിച്ചതിനെ തുടർന്ന് പെനാൽട്ടി ഷൂട്ടൗട്ടിൽ ജേതാക്കളെ തീരുമാനിക്കുകയായിരുന്നു.
ഒമാനിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 8 ടീമുകൾ മാറ്റുരച്ച ടൂർണമെന്റ് മുകസ്സറാത്ത് ഒമാൻ എംഡി സയാൻ മുസ്തഫ ഉദ്ഘാടനം ചെയ്തു. വിന്നേഴ്‌സിനുള്ള ട്രോഫി സൊഹാർ കെഎംസിസി പ്രസിഡന്റ് ബാവ ഹാജിയിൽ നിന്ന് അൽ ജസീറ ടീം ഏറ്റ് വാങ്ങി. റണ്ണേഴ്‌സ് അപ്പിനുള്ള ട്രോഫി ബിദായ എഫ് സി ടീമിന് ജനറൽ സെക്രട്ടറി റയീസ് ഇരിക്കൂർ നൽകി. ടൂർണമെന്റിന് മുന്നോടിയായി നടന്ന 15 വയസ്സിന് താഴെയുള്ള കുട്ടികളുടെ ഫുട്ബോൾ പ്രദർശന മത്സരത്തിൽ വിജയിച്ച സൊഹാർ വാരിയേഴ്സിനുള്ള ട്രോഫി ഷംസ് സ്‌പൈസ് എം ഡി മുസ്തഫയും, 40 വയസ്സിന് മുകളിലുള്ള മുതിർന്നവരുടെ മത്സരത്തിൽ വിജയിച്ച റോക്ക് സ്റ്റാർ എഫ് സിക്കുള്ള ട്രോഫി അദ്നാൻ അൽ ജസീറയും സമ്മാനിച്ചു.
കാണികളുടെ ബാഹുല്യം കൊണ്ട് ശ്രദ്ദേയമായ ടൂർണമെന്റിന് ബഷീർ തളങ്കര, സുനീർ അറക്കൽ, പി ടി പി ഹാരിസ്, മുസ്തഫ മുഴപ്പിലങ്ങാട്, മുഹമ്മദലി വെളിയങ്കോട്, മുഹമ്മദലി കടവനാട് തുടങ്ങിയവർ നേതൃത്വം നൽകിയപ്പോൾ ടൂർണമെന്റിന്റെ വിജയത്തിന് വേണ്ട മറ്റ് സഹായ സഹകരണങ്ങൾക്ക് സൊഹാർ കെഎംസിസി പ്രവർത്തക സമിതി അംഗങ്ങൾ ആവശ്യമായ പിന്തുണ നൽകി.
Follow us on :
Tags:
Please select your location.