Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്നേഹ സംഗമം 2024

18 Dec 2024 19:57 IST

WILSON MECHERY

Share News :

കാടുകുറ്റി:

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കാടുകുറ്റി യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഡിസംബർ 28ന് നടത്തുന്ന സ്നേഹ സംഗമം 2024 ൻ്റെ സപ്ലിമെൻ്റ് പ്രകാശനം യൂണിറ്റ് രക്ഷാധികാരി സി.എൽ. കുര്യാക്കോസിനും സംഘാടക സമിതി ജനറൽ കൺവീനർ ഇ.എസ് .സദാനന്ദനും നൽകി  കെ.എസ്. എസ് പി.യു കാടുകുറ്റി യുണിറ്റ് പ്രസിഡണ്ട് പി.എൽ. ജോസ് നിർവ്വഹിച്ചു. കാടുകുറ്റി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടക്കുന്ന സ്നേഹ സംഗമത്തോടനുബന്ധിച്ച് യൂനിറ്റിലെ മുൻകാല പ്രസിഡണ്ട്മാരെയും, സെക്രട്ടറിമാരെയും, യൂണിറ്റിലെ 80 വയസ്സ് തികഞ്ഞ മുഴുവൻ സർവ്വീസ് പെൻഷൻ അംഗങ്ങളെയും ആദരിക്കൽ, പെൻഷൻ കുടുംബങ്ങളിൽ കലാ, കായിക വിദ്യഭ്യാസ മേഖലകളിൽ ഉന്നത നേട്ടം കൈവരിച്ചവരെയും, നാടിൻ്റെ വികസനം സാധ്യമാക്കും വിധം വാർത്തകളിലൂടെ നാടിൻ്റെ ആത്മാവ് തൊട്ടറിഞ്ഞ മാധ്യമ പ്രവർത്തകരെ അനുമോദിക്കൽ, ഉൽഘാടന സമാപന സമ്മേളനങ്ങൾ, കലാപരിപാടികൾ, സ്നേഹ വിരുന്ന് തുടങ്ങിയ വിപുലമായ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. യൂണിയൻ സംസ്ഥാന കമ്മറ്റി അംഗം എം.തുളസി, ബ്ലോക് സെക്രട്ടറി എം.എ. നാരായണൻ, ജനറൽ കൺവീനർ ഇ.എസ് സദാനന്ദൻ, യൂണിറ്റ് സെക്രട്ടറി ആൻ്റണി അവരേശ് , പി.എം.ശശിധരൻ എം.ഡി. ജോസ്, പി.എൻ. ജനാർദ്ദനൻ, എൻ. കെ ബാലൻ, ടി.പി. ഗ്രേസി, കെ.പി. മേരി, സി.സി. ശാന്ത,എച്ച്. ഷക്കീല, ആൻ്റണി സിമേതി , ദേവസ്സി.പി.ജെ എന്നിവർ സംസാരിച്ചു.



Follow us on :

More in Related News