Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ഗുരു വചനങ്ങള്‍ അന്വര്‍ഥമാക്കി എസ്എന്‍ഡിപി സലാല യൂണിയന്‍ ഓണാഘോഷം സംഘടിപ്പിച്ചു

16 Sep 2024 00:29 IST

- MOHAMED YASEEN

Share News :

സലാല: ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ഗുരു വചനങ്ങള്‍ അന്വര്‍ഥമാക്കി തനതായ കേരളീയ ശൈലിയിൽ മലയാളിയില്‍ ഗൃഹാതുരത്വത്തിന്റെ നല്ല ഓര്‍മ്മകള്‍ സമ്മാനിച്ച് സലാലയില്‍ ഓണാഘോഷത്തിന് തുടക്കം കുറിച്ചു. എസ്.എന്‍.ഡി.പി. സലാല യൂണിയന്റെ നേതൃത്വത്തിലാണ് സലാലയിലെ ഈ വര്‍ഷത്തെ ആദ്യ ഓണാഘോഷം നടന്നത്.

2024 സെപ്റ്റംബര്‍ 13 വെള്ളിയാഴ്ച ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബില്‍ നടന്ന പരിപാടിയില്‍ സലാലയിലെ നാന തുറകളില്‍പെട്ട നിരവധി ആളുകള്‍ പങ്കെടുത്തു. രാവിലെ 10 മണിക്ക് ആരംഭിച്ച പരിപാടിയില്‍ 1,900-ല്‍ അധികം ആളുകള്‍ പങ്കെടുത്തു.

കൊമേഴ്സ്യല്‍ രജിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ മുബാറക് സൈദ് അല്‍ ഷഹ്രി, ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് പ്രസിഡന്റ് രാകേഷ് കുമാര്‍ ഝാ എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരുന്നു. എസ്.എന്‍.ഡി.പി. സലാല യൂണിയന്‍ പ്രസിഡന്റ് കെ.കെ. രമേഷ് കുമാര്‍, സെക്രട്ടറി ആര്‍. മനോഹര്‍ എന്നിവര്‍ ഓണാഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. 

മഹാബലി തമ്പുരാനും പുലിക്കളിയും താലപ്പൊലിയും ഉള്‍പ്പടെയുള്ള നയനമനോഹരമായ ഘോഷയാത്രയോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. യൂണിയനില്‍ ഉള്ള കുട്ടികളും മുതിര്‍ന്ന അംഗങ്ങളും ചേര്‍ന്ന് നടത്തിയ 17-ഓളം കലാപരിപാടികള്‍ സദസിനു വേറിട്ട കാഴ്ചയായി മാറി. കേരളത്തനിമയില്‍ അതിവിപുലമായ ഓണസദ്യയും ഉണ്ടായിരുന്നു.

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ഗുരു വചനങ്ങള്‍ അന്വര്‍ഥമാക്കി തനതായ കേരളീയ ശൈലിയിലാണ് ആഘോഷങ്ങള്‍ നടത്തിയത്. എസ്.എന്‍.ഡി.പി. സലാല യൂണിയനിലെ ഓള്‍ഡ് എയര്‍പോര്‍ട്ട്, സനയ്യ, സനയ്യ വെസ്റ്റ്, റെയ്സുത, താക്ക, അല്‍ ഖൊഫ്, അല്‍ സാദ, ധാരിസ്, സെന്‍ട്രല്‍ സലാല, ന്യൂ സലാല, തുംറത്, ഹാഫ എന്നീ ശാഖകള്‍ ചേര്‍ന്നാണ് ഈ ആഘോഷം നടത്തിയത്.

എല്ലാ വര്‍ഷവും എസ്.എന്‍.ഡി.പിയുടെ ഓണാഘോഷത്തിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുന്ന സലാല ഇന്ത്യന്‍ സമൂഹത്തിന്റെയും ആവേശം പരിപാടിയിലൂടെ നിലനിര്‍ത്താന്‍ സംഘാടകര്‍ക്ക് കഴിഞ്ഞു. സലാലയിലെ എല്ലാ ഇന്ത്യന്‍ കമ്മ്യൂണിറ്റികള്‍ക്കിടയിലും യഥാര്‍ഥ കേരള സംസ്‌ക്കാരവും സാഹോദര്യ മനോഭാവവും എത്തിക്കുന്ന തരത്തിലാണ് ഓണാഘോഷം സംഘടിപ്പിച്ചത്.


ൾഫ് വാർത്തകൾക്കായി:  https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 / +974 55374122

Follow us on :

More in Related News