Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സേവാഭാരതി ചാലക്കുടി പാലിയേറ്റീവ് കെയർ ഇനി മുതൽ കൂടുതൽ ദിവസങ്ങളിൽ രോഗീപരിചരണത്തിനായി വീടുകളിലേക്ക്

03 Nov 2024 16:06 IST

WILSON MECHERY

Share News :


ചാലക്കുടി:

മറ്റൊരാളുടെ സഹായമില്ലാതെ പ്രാഥമിക കാര്യങ്ങൾ പോലും നിർവ്വഹിക്കാനാവാത്ത, കിടപ്പിലായ നിരവധി രോഗികളെ

വീടുകളിലെത്തി പരിചരിക്കുക എന്ന ലക്ഷ്യത്തോടു കൂടി 2024 ജനുവരി മുതൽ പ്രവർത്തനം തുടങ്ങിയ സേവാഭാരതി ചാലക്കുടി പാലിയേറ്റീവ് കെയർ ഇനി മുതൽ കൂടുതൽ ദിവസങ്ങളിൽ രോഗീപരിചരണത്തിനായി വീടുകളിൽ എത്തുന്നു.

പാലിയേറ്റീവ് ഹോം കെയർ പ്രവർത്തനം വിപുലികരിക്കുന്നതിന്റെ ഔപചാരികമായ ഉത്ഘാടനം  വ്യാസ സെൻട്രൽ സ്കൂളിൽ Dr R V പ്രസാദ് നിർവഹിച്ചു. ഘണ്ട് സംഘചാലക് ശ്രീ പദ്മനാഭ സ്വാമി ദീപ പ്രജ്വലനം നടത്തി ചടങ്ങ് ആരംഭിച്ചു.സേവാഭാരതി പ്രസിഡന്റ്‌ ശ്രീ പീതാബരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സേവശക്തി ഫൌണ്ടേഷൻ ചെയർമാൻ C S മോഹനൻ അവർകൾ പുതിയ വാഹനത്തിന്റെ താക്കോൽ ദാനവും ഫ്ലാഗ് ഓഫ്‌ ഉം നടത്തി. സ്വാന്തന പരിചരണത്തിനെ കുറിച്ച് സേവാഭാരതി തൃശൂർ ജില്ലാ വൈസ് പ്രസിഡന്റ്‌ Dr ശ്രീ ഋഷിൻ സുമിൻ മുഖ്യ പ്രഭാഷണം നടത്തി.എംബിബിസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ Drഅമൃതകൃഷ്ണയെയും Bsc നഴ്സിംഗ് പരീക്ഷയിൽ ഉന്നത വിജയം നേടിയ കുമാരി നീതു P A യെയും ചടങ്ങിൽ Dr മലിക പ്രസാദ് ഉപഹാരം നൽകി ആദരിച്ചു. ചാലക്കുടി മുനിസിപ്പാലിറ്റി ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ദീപു ദിനേശ്, ചാലക്കുടി സേവാഭാരതി രക്ഷാധികാരി T N രാമൻ എന്നിവർ ആശംസ അറിയിച്ചു.

ആദർശ് പനമ്പിളി, സൗമ്യ മേനോൻ, നിഷിൽ വിജയൻ, രാധാകൃഷ്ണൻ v r തുടങ്ങിയവർ സംസാരിച്ചു.

Follow us on :

More in Related News