Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രകടനം മെച്ചപ്പെടുത്തിയില്ലെങ്കില്‍ സീനിയർ താരങ്ങളെ ടീമില്‍ നിന്നൊഴിവാക്കും’; ഗൗതം ഗംഭീർ

01 Jan 2025 12:17 IST

Shafeek cn

Share News :

പ്രകടനം മെച്ചപ്പെടുത്തിയില്ലെങ്കില്‍ സീനിയര്‍ താരങ്ങളെ ടീമില്‍ നിന്നൊഴിവാക്കാന്‍ മടിക്കില്ലെന്ന് കോച്ച് ഗൗതം ഗംഭീര്‍. ഓസ്ട്രേലിയക്കെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിന് മുമ്പാണ് സീനിയര്‍ താരങ്ങള്‍ക്ക് കോച്ച് ഗൗതം ഗംഭീര്‍ മുന്നറിയിപ്പ് നൽകിയത്. എൻഡിടിവി ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.


സാഹചര്യം മനസിലാക്കി കളിക്കാനോ ഗെയിം പ്ലാനിന് അനുസരിച്ച് കളിക്കാനോ പലരും തയാറാവുന്നില്ലെന്ന് ഗംഭീർ പറഞ്ഞു. സ്വാഭിവക കളിയെന്ന പേരില്‍ സ്വന്തം ഇഷ്ടപ്രകാരമാണ് പലരും കളിക്കുന്നതെന്നും ഗംഭീര്‍ കുറ്റപ്പെടുത്തി. മെല്‍ബണ്‍ ടെസ്റ്റിലെ തോല്‍വിക്ക് പിന്നാലെ ഡ്രസ്സിംഗ് റൂമില്‍ നടന്ന ചര്‍ച്ചയിലാണ്, സീനിയര്‍ താരങ്ങളെക്കൊണ്ട് തനിക്ക് മതിയായെന്ന വാക്കുകള്‍ ഗംഭീര്‍ പ്രയോഗിച്ചത്.


ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും തുടര്‍ച്ചയായി ഓഫ് സ്റ്റംപിന് പുറത്തുപോകുന്ന പന്തില്‍ ബാറ്റുവെച്ച് പുറത്താകുന്ന വിരാട് കോലിയുടെയും പ്രകടനത്തിലും ഗൗതം ഗംഭീര്‍ തൃപ്തനല്ലെന്നാണ് റിപ്പോര്‍ട്ട്. ഗെയിം പ്ലാനിനും സാഹചര്യത്തിനും അനുസരിച്ച് കളിക്കാത്തവരെ പുറത്താക്കാന്‍ മടിക്കില്ലെന്നും ഗംഭീര്‍ ശക്തമായ വാക്കുകളില്‍ മുന്നറിയിപ്പ് നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ആറുമാസം നിങ്ങളുടെ ഇഷ്ടമനുസരിച്ച് കളിക്കാന്‍ ഞാന്‍ അവസരം നല്‍കി.


ഇനിയത് പറ്റില്ല, ഇനി ഞാന്‍ പറയുന്നതുപോലെ കളിക്കാന്‍ താറാവാത്തവര്‍ക്ക് പുറത്തുപോകാമെന്നും ഗംഭീര്‍ പറഞ്ഞുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. താന്‍ തീരുമാനിക്കുന്നതിന് വിരുദ്ധമായാണ് പല താരങ്ങളും ഗ്രൗണ്ടില്‍ കളിക്കുന്നതെന്നാണ് ഗംഭീറിന്‍റെ നിലപാട്. മെല്‍ബണ്‍ ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ നിരുത്തവാദപരമായ ഷോട്ട് കളിച്ചാണ് റിഷഭ് പന്ത് പുറത്തായത്.

പിന്നാലെ ടീമന്‍റെ കൂട്ടത്തകര്‍ച്ചയും തുടങ്ങി. രണ്ടാം ഇന്നിംഗ്സിലും സമനില സാധ്യതയുള്ളപ്പോള്‍ അനാവശ്യ ഷോട്ട് കളിച്ച് റിഷഭ് പന്ത് പുറത്തായി. ഇതോടെ ഇന്ത്യ വീണ്ടും തകര്‍ന്നടിയുകയും 184 റണ്‍സിന്‍റെ കനത്ത തോല്‍വി വഴങ്ങുകയും ചെയ്തു.

Follow us on :

More in Related News