Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Jul 2024 15:58 IST
Share News :
ഒറ്റപ്പാലം : ബി ജെ പി പ്രവർത്തകനെ സംഘം
ചേർന്ന് ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചുവെന്ന കേസിൽ എസ്ഡിപിഐ പ്രവർത്തകരായ പ്രതികൾക്ക് അഞ്ച് വർഷം കഠിന തടവും പിഴയും ശിക്ഷിച്ചു .
ദേശമംഗലം വട്ടപ്പറ
മ്പിൽ മുത്ത് എന്ന കുഞ്ഞുമുഹമ്മദ്(43) ,
തൊഴുപ്പാടം വാഴാലി
പ്പാടം തോണിക്കടവി
ൽ യൂസഫ് (47) എന്നിവർക്കാണ് ഒറ്റപ്പാലം അഡീഷണൽ ജില്ലാ ആൻ്റ് സെഷൻസ്
കോടതി ജഡ്ജി സി ജി ഗോഷ ശിക്ഷ വിധി ച്ചത് . കേസിലെ
മൂന്നാം പ്രതി പള്ളം
വയ്യാട്ടുകാവിൽ ഹാരിസ് ഒളിവിലാണ്. രണ്ടായിരത്തി പതിനെട്ട് ഡിസംബർ
ഇരുപത്തിയൊന്നിന്
തിരുമിറ്റക്കോട്ടു വച്ച്
ബിജെപി പ്രവർത്തകനായ കടയങ്കര വളപ്പിൽ വീട്ടിൽ മനോജ് എന്നയാളാണ്
ആക്രമിക്കപ്പെട്ടത്. ജഡ്ജി സി ജി ഗോഷ
യാണ് പ്രതികൾക്ക് അഞ്ചുവർഷം കഠിനതടവിനും പതിനായിരം രൂപ പിഴയും ഒരു മാസം തടവും ആയിരം രൂപ പിഴയും ശിക്ഷ വിധിച്ചത്. മരവടി കൊണ്ട് അടിച്ചു ഗുരുതരമായി പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു എന്നായിരുന്നു കേസ്. സംഭവത്തിനു മുമ്പ് ബിജെപി നടത്തിയ ഹർത്താലിൽ പ്രതികൾ മാംസ കട തുറന്നതിനെ ചൊല്ലി ഇരു കൂട്ടരുമായുണ്ടായ വാക്കു തർക്കമാണ് ആക്രമണത്തിലേക്ക്
നയിച്ചത് എന്നാണ് കേസ്. അക്രമം നടക്കുമ്പോൾ ചാലിശേരി പോലീസ് സബ് ഇൻസ്പെക്ടർ ആയിരുന്ന എംആർ അരുൺകുമാർ കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തുകയും തുടർന്ന് വന്ന സബ് ഇൻസ്പെക്ടർ അനിൽ മാത്യു പ്രതികളുടെ പേരിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.
കേസിലെ വിചാരണയിൽ പത്തൊൻപത് സാക്ഷികളെ വിസ്തരിച്ചു. ഇരുപത്തിയേഴ് രേഖകളും ഒരു മുതലും പരിശോധിക്കയും ചെയ്തു. പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ്
പി എം ജയ ഹാജരായി.ലെയ്സൺ ഓഫീസർ എ എസ് ഐ സുധീർ മൈലാടി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.
പ്രതികളെ തവനൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.
Follow us on :
More in Related News
Please select your location.