Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ക്യാൻസർ രോഗികൾക്ക് വിഗ് നിർമിക്കാൻ മുടി മുറിച്ചു നൽകി തലയോലപ്പറമ്പ് ഇടവകാംഗങ്ങൾ.

01 Feb 2026 21:52 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: കാൻസർ രോഗത്തെ ചികിത്സയിലൂടെയും ഇച്ഛാശക്തിയിലൂടെയും അതിജീവിക്കുന്നവർക്ക് കൂടുതൽ ആത്മവിശ്വാസം പകരാൻ കേശദാനം പോലുള്ള നന്മപ്രവൃത്തികൾ സഹായകമാകുമെന്ന് അഡ്വ. മോൻസ് ജോസഫ് എം.എൽ.എ. അഭിപ്രായപ്പെട്ടു. ലോക കാൻസർ ദിനാചരണത്തോടനുബന്ധിച്ച് എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയയും തലയോലപ്പറമ്പ് സെൻ്റ് ജോർജ് ഇടവകയിലെ വിശ്വാസപരിശീലന വിഭാഗവും ചേർന്ന് സംഘടിപ്പിച്ച കേശദാനയജ്ഞം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിത, ഭക്ഷണ ശൈലികൾ ക്രമീകരിച്ച് കാൻസർ രോഗത്തെ പ്രതിരോധിക്കുന്നതിനൊപ്പം രോഗബാധിതർക്ക് ചികിത്സയും അതിജീവനത്തിനുള്ള സാമൂഹ്യ പിന്തുണയും ഉറപ്പാക്കുവാൻ സമൂഹത്തിനു കടമയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഇടവക സഹവികാരി ഫാ.ആൽജോ കളപ്പുരയ്ക്കൽ മുഖ്യസന്ദേശം നൽകി. കൈക്കാരൻ തങ്കച്ചൻ കളമ്പുകാട്ട്, ഗ്രാമപഞ്ചായത്തംഗം ശില്പ സാജു, വിശ്വാസപരിശീലന വിഭാഗം ഹെഡ്മാസ്റ്റർ തോമസ് സ്കറിയ തുടങ്ങിയവർ പ്രസംഗിച്ചു. ഒൻപത് വയസുകാരി സിയ അജോ മുതൽ 

63 കാരി ചിന്നമ്മ ഉമ്മാംകുന്ന്  വരെ മുപ്പതിലേറെ പേർ പരിപാടിയിൽ കേശദാനം നടത്തി.

Follow us on :

More in Related News