Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Oct 2024 11:42 IST
Share News :
റിയാദ്: ലബനാനിലേക്ക് ദുരിതാശ്വാസ സഹായം അയക്കുമെന്ന് സൗദി അറേബ്യ. ലബനാന്‍ ജനതക്ക് വൈദ്യസഹായവും ദുരിതാശ്വാസ സഹായവും എത്തിക്കാനുള്ള നിര്‍ദേശം സൗദി ഭരണകൂടം പുറപ്പെടുവിച്ചു. ലബനാന്റെ പരമാധികാരവും പ്രാദേശിക അഖണ്ഡതയും സംരക്ഷിക്കേണ്ടതിന്റെയും പ്രത്യാഘാതങ്ങള്‍ നേരിടാന്‍ ലബനാന്‍ ജനതക്ക് പിന്തുണ നല്‍കേണ്ടതിന്റെയും മാനുഷിക പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കേണ്ടതിന്റെയും ആവശ്യകതയും സൗദി ചൂണ്ടിക്കാട്ടി. നിര്‍ണായക സാഹചര്യങ്ങളില്‍ ലബനാനിലെ സഹോദരങ്ങളെ പിന്തുണക്കുന്നതിനുള്ള രാജ്യത്തിന്റെ നിലപാടിന്റെ ഭാഗമായാണിത്. ലബനാനിലെ നിലവിലെ സംഭവ വികാസങ്ങളെ ഉത്കണ്ഠയോടെയാണ് പിന്തുടരുന്നതെന്നും സൗദി വ്യക്തമാക്കി.
പ്രാദേശിക സമാധാനവും സുരക്ഷയും സംരക്ഷിക്കുന്നതിനും മേഖലയെയും ജനങ്ങളെയും യുദ്ധത്തിന്റെ അപകടങ്ങളില്‍നിന്നും ദുരന്തങ്ങളില്‍നിന്നും രക്ഷിക്കാനുമുള്ള ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്യുന്നുവെന്നും സൗദി വ്യക്തമാക്കി.അതേ സമയം, ലബനാന്‍ ജനതക്ക് വൈദ്യസഹായവും ദുരിതാശ്വാസ സഹായവും നല്‍കാന്‍ സൗദി ഭരണകൂടത്തിന്റെ ഉദാരനിര്‍ദേശങ്ങളെ മുസ്‌ലിം വേള്‍ഡ് ലീഗ് പ്രശംസിച്ചു. അറബ്, ഇസ്ലാമിക രാജ്യങ്ങളില്‍നിന്നുള്ള തങ്ങളുടെ സഹോദരങ്ങളെ ദുഷ്‌കരവും പ്രയാസകരവുമായ സാഹചര്യങ്ങളില്‍ അവര്‍ക്ക് സഹായവും പിന്തുണയും നല്‍കുന്നതിനുള്ള സൗദി ഭരണകൂടത്തിന്റെ ഉദാര സമീപനങ്ങള്‍ ആശ്ചര്യകരമല്ലെന്നും മുസ്‌ലിം വേള്‍ഡ് ലീഗ് പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.