Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Nov 2024 18:29 IST
Share News :
കോട്ടയം.
റവ. ബെഞ്ചമിൻ ബെയ്‌ലിയുടെ മകൻ മൈക്കിൾ ബക്ക്വർത്ത് ബെയ്ലിയുടെ ചെറുമകൾ സാന്ദ്രാ മക് കുള്ളൊക്ക് ഭർത്താവ് വില്യമിനൊപ്പമാണ് കോട്ടയത്തെ ബഞ്ചമിൻ ബെയ്ലി മ്യുസിയം സന്ദർശിച്ചത്.
സഹോദരിയായ പമേല മക് കുള്ളൊക്ക് ഈ വർഷം ഏപ്രിലിൽ നടത്തിയ സന്ദർശനത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് റവ. ബെഞ്ചമിൻ ബെയ്‌ലി മ്യൂസിയം സന്ദർശിച്ചത്. ഹോളി ട്രിനിറ്റി കത്തീഡ്രൽ ദൈവാലയവും, സി.എം.എസ്. പ്രസ്സും, സി.എം.എസ്. കോളേജുംഇവർസന്ദർശിച്ചു. ചെയ്തത്. വർഷങ്ങൾക്കു ശേഷവും റവ. ബഞ്ചമിൻ ബെയ്‌ലി എന്ന മഹാനായ മിഷനറിക്ക് സി.എസ്.ഐ. മദ്ധ്യകേരള മഹായിടവക നൽകുന്ന ആദരവും അംഗീകാരവും സാന്ദ്രയെ അത്ഭുതപ്പെടുത്തി.
മഹായിടവക ഓഫീസിൽ എത്തിച്ചേർന്ന സാന്ദ്രയേയും വില്യമിനെയും മഹായിടവക ട്രഷറാർ റവ. ജിജി ജോൺ ജേക്കബ് സ്വീകരിച്ചു. റവ. ബെഞ്ചമിൻ ബെയ്‌ലിയുടെ സഹധർമ്മിണി എലിസബത്ത് എല്ലാ ബെയ്ലിയുടെ ശിക്ഷണത്തിൽ പഠിച്ചവിദ്യാർത്ഥികൾ നെയ്തെടുത്ത തനത് കേരളീയ പാരമ്പര്യ വസ്ത്രങ്ങൾ മഹായിടവക മ്യൂസിയത്തിലേക്ക് സാന്ദ്രാ സമ്മാനിച്ചു.
Follow us on :
More in Related News
Please select your location.