Wed May 21, 2025 4:34 PM 1ST

Location  

Sign In

പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ ഫലസമൃദ്ധി പദ്ധതി: ഉദ്ഘാടനം നാളെ

08 May 2025 21:08 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി: പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ ഫലവൃക്ഷ കൃഷികൾ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന കൃഷി വകുപ്പും സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷനും പൂഞ്ഞാർ എംഎൽഎ സർവീസ് ആർമിയും ചേർന്ന് നടപ്പിലാക്കുന്ന ഫലസമൃദ്ധി പദ്ധതിക്ക് വെള്ളിയാഴ്ച തുടക്കം. രാവിലെ 10 ന്

തിടനാട് ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കുന്ന ചടങ്ങിൽ കർഷക ക്ഷേമ- കാർഷിക വികസന വകുപ്പ് മന്ത്രി പി. പ്രസാദ് പദ്ധതി ഉദ്ഘാടനം ചെയ്യും. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഹേമലത പ്രേംസാഗർ മുഖ്യപ്രഭാഷണം നടത്തും.

ഉദ്ഘാടന സമ്മേളനത്തേത്തുടർന്ന് കുമരകം കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. ജി. ജയലക്ഷ്മി ഫലവർഗ്ഗങ്ങളുടെ മൂല്യവർധിത ഉത്പന്നങ്ങൾ എന്ന വിഷയത്തിൽ ക്ലാസ്സെടുക്കും.


Follow us on :

More in Related News