Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 May 2025 17:32 IST
Share News :
കൊണ്ടോട്ടി : ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി കൊണ്ടോട്ടി നഗരസഭ ഹെൽത്ത് വിഭാഗവും,ആരോഗ്യ വകുപ്പും,ഭക്ഷ്യ സുരക്ഷ വകുപ്പും സംയുക്തമായി നഗരസഭാ പരിധിയിലെ ഹോട്ടലുകൾ, കൂൾബാർ തുടങ്ങി 18ഓളം സ്ഥാപനങ്ങളിൽ പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യത്തിലും,മതിയായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയും പ്രവർത്തിച്ച രണ്ടു സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തി വെപ്പിക്കുകയും, മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ചെയ്തു. നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ അനിൽകുമാർ, അഭിലാഷ്, ആരോഗ്യ വകുപ്പ് ഹെൽത്ത് ഇൻസ്‌പെക്ടർമാരായ മുരളീധരൻ,ചിത്രലാൽ,പ്രതാപൻ, അബ്ദുസ്സലാം, ഫുഡ് സേഫ്റ്റി ഓഫീസർ ബിനു ഗോപാൽ, രാഹുൽ എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി. പരിശോധനകൾ വരും ദിവസങ്ങളിലും തുടരുമെന്നും, ന്യൂനതകൾ കണ്ടെത്തുന്ന പക്ഷം ശക്തമായ നിയമ നടപടികൾ സ്വീകരിക്കുന്നതാണെന്നും നഗരസഭ സെക്രട്ടറി അറിയിച്ചു.
ഫോട്ടോ : കൊണ്ടോട്ടി നഗരസഭ പരിധിയിലെ ഹോട്ടലുകളിലും കൂൾബാറുകളിലും നഗരസഭ, ആരോഗ്യ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ സംയുക്തമായി നടത്തിയ പരിശോധന
Follow us on :
Tags:
More in Related News
Please select your location.