Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സിനിമ ജൂനിയർ ആർട്ടിസ്റ്റ് എം.എഫ്.കപിലിന് ജന്മനാടിൻ്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി.

08 May 2025 18:43 IST

santhosh sharma.v

Share News :

വൈക്കം: മൂകാംബികയിൽ പുഴയിൽ മുങ്ങി മരിച്ച സിനിമ ജൂനിയർ ആർട്ടിസ്റ്റ് 

വൈക്കം പള്ളിപ്രത്ത്ശേരി പട്ടശേരി മൂശാറത്തറ ഫൽഗുനൻ്റെ മകൻ എം.എഫ്.കപിലി(32)ന് ജന്മനാടിൻ്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. ഇന്ന് രാവിലെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ നൂറുകണക്കിനാളുകളാണ് തങ്ങളുടെ പ്രിയപ്പെട്ടവനെ അവസാനമൊരു നോക്കു കാണാനായി കാത്തുനിന്നത്. രാവിലെ 10ന് നടന്ന സംസ്ക്കാര ചടങ്ങിൽ സിനിമ, രാഷ്ട്രീയ, സാമൂഹ്യ, സാംസ്ക്കാരിക രംഗത്തെ പ്രമുഖർ ഉൾപ്പെടെ നൂറ് കണക്കിന് പേർ പങ്കെടുത്ത് അന്ത്യാഞ്ജലി അർപ്പിച്ചു. നാട്ടിലേയും ബന്ധുക്കളുടേയും വിവാഹം, മരണം തുടങ്ങി എല്ലാകാര്യങ്ങളിലും മുന്നിൽ നിന്നു കപിൽ സഹായിക്കുമായിരുന്നു. ഹൃസ്വ ചിത്രങ്ങളിലേയും റീൽസുകളിലേയും പ്രകടനത്തിലൂടെ ഒരു വലിയ ആരാധക വൃന്ദത്തെ കപിൽ നേടിയിരുന്നു. കാന്താര 2 എന്ന കന്നഡ സിനിമയിൽ അഭിനയിക്കാൻ തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് കപിൽ സുഹൃത്തുക്കളുമായി മൂകാംബികയിലെത്തിയത്. സിനിമയോട് കടുത്ത പ്രണയത്തിലായിരുന്ന കപിലിന് സിനിമയിൽ ലഭിച്ച അവസരം വിനിയോഗിക്കുന്നതിനു മുമ്പേ രംഗമൊഴിയേണ്ടി വന്നത് ഉറ്റവർക്കും സുഹൃത്തുക്കൾക്കും കനത്ത ആഘാതമായി. മൂകാംബിയിൽ ചൊവ്വാഴ്ച വൈകുന്നേരം നാലോടെ സുഹൃത്തുക്കളുമായി  പുഴിയിൽ കുളിക്കുന്നതിനിടയിൽ കപിൽ കയത്തിൽ മുങ്ങിത്താഴുകയായിരുന്നു. സുഹൃത്തുക്കളും മറ്റും ചേർന്ന് ഉടൻ മുങ്ങിയെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല.

Follow us on :

More in Related News