Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇരു വൃക്കകളും തകരാറിലായി ഡയാലിസിസിന് വിധേയമായി കൊണ്ടിരിക്കുന്ന സന്ധ്യാപിതാംബരന് ഓട്ടോ ഡ്രൈവർമാരുടെ കൈത്താങ്ങ്

12 Dec 2024 18:21 IST

MUKUNDAN

Share News :

ചാവക്കാട്:നാലുവർഷത്തിലധികമായി ഇരു വൃക്കകളും തകരാറിലായി ഡയാലിസിസിന് വിധേയമായി കൊണ്ടിരിക്കുന്ന ചാവക്കാട് ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘത്തിന്റെ മെമ്പർ തിരുവത്ര സ്വദേശി തേർളി പീതാംബരന്റെ ഭാര്യ സന്ധ്യാപീതാംബരന് ഡോക്ടർമാരുടെ നിർദ്ദേശാനുസരണം അടിയന്തിരമായി വൃക്ക മാറ്റിവെക്കേണ്ടതിന് രൂപീകരിച്ച ചികിത്സ ഫണ്ടിലേക്ക് ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘത്തിൻറെ ധനസഹായം ഓഫീസിൽ നടന്ന ചടങ്ങിൽ സംഘം പ്രസിഡന്റ് എം.എസ്.ശിവദാസ് സന്ധ്യാപീതാംബരന് കൈമാറി.സെക്രട്ടറി എ.കെ.അലി അധ്യക്ഷത വഹിച്ചു.ഭാരവാഹികളായ കെ.കെ.വേണു,കെ.എസ്.ബിജു,എൻ.ബാബു,വി.കെ.ഷാജിഹാൻ,എക്സിക്യൂട്ടീവ് മെമ്പർമാരായ ഷാജി നരിയംപുള്ളി,കെ.ജി.ഉണ്ണികൃഷ്ണൻ,കെ.എൻ.അർജുനൻ,കെ.ഡി.ഹിരൺ,എ എ.ബിജേഷ്,പ്രദീപ് നരിയംപുള്ളി,കെ.പി.കോയ,കെ.ബി.ശ്രീരാമൻ എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News